ഇസ്രായേലിനെതിരേ മുന്നറിയിപ്പുമായി അല്‍ബഗ്ദാദിയുടെ സന്ദേശം

ബെയ്‌റൂത്ത്: ഇസ്രായേലിനെതിരേ മുന്നറിയിപ്പുമായി ഐഎസ് നേതാവ് അല്‍ബഗ്ദാദി. പോരാട്ടരംഗത്ത് ഐഎസ് വെല്ലുവിളി നേരിടുന്നതിനിടയിലാണ് ബഗ്ദാദിയുടെ ശബ്ദസന്ദേശം പുറത്തുവന്നത്.ദിനങ്ങള്‍ ചെല്ലുന്തോറും തങ്ങള്‍ നിങ്ങളിലേക്കടുക്കുകയാണ്. നിങ്ങളെ തങ്ങള്‍ മറന്നുവെന്നു കരുതരുത്-ബഗ്ദാദി മുന്നറിയിപ്പ് നല്‍കുന്നു.
മെയിനു ശേഷമുള്ള ആദ്യ സന്ദേശമാണിത്. ഐഎസ് അനുഭാവസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത 24 മിനിറ്റ് ദൈര്‍ഘ്യമുള്ള സന്ദേശത്തിലാണ് ബഗ്ദാദിയുടെ മുന്നറിയിപ്പ്. ദൈവം യഹൂദരെ ഇസ്രായേലില്‍ ഒരുമിച്ചു ചേര്‍ത്തത് യുദ്ധം എളുപ്പമാക്കിയിരിക്കുകയാണ്. ജിഹാദ് നടപ്പാക്കുന്നതിന് എല്ലാ മുസ്‌ലിംകള്‍ക്കും ബാധ്യതയുണ്ടെന്നും ബഗ്ദാദി ഓര്‍മിപ്പിച്ചു.
യഹൂദരെ, ഫലസ്തീനെ നിങ്ങള്‍ക്ക് ആസ്വദിക്കാനാവില്ല. ദൈവം നിങ്ങളെ 'ഫലസ്തീനില്‍' ഒരുമിച്ചു കൂട്ടിയിരിക്കുകയാണ്. പോരാളികള്‍ക്ക് നിങ്ങള്‍ക്കരികിലേക്ക് ഉടന്‍ എത്തിച്ചേരാനാവും.
നിങ്ങള്‍ മരത്തിന്റെയും പാറകളുടെയും മറവില്‍ ഒളിക്കേണ്ടി വരും. ബഗ്ദാദിയുടേതെന്ന പേരില്‍ ജറുസലേം പോസ്റ്റ് പുറത്തുവിട്ട റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫലസ്തീന്‍ നിങ്ങളുടെ ശ്മശാനമാവുമെന്നും മുന്നറിയിപ്പുണ്ട്.
Next Story

RELATED STORIES

Share it