ഇറ്റലി 1300ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തി

റോം: സിസിലിക്കും വടക്കന്‍ ആഫ്രിക്കയ്ക്കുമിടയില്‍ 11 ദൗത്യങ്ങളിലായി സമുദ്രത്തില്‍ അപകടത്തില്‍ പെട്ട 1348 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയന്‍ തീരസേന അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 3000ത്തിലധികം പേരെ രക്ഷപ്പെടുത്തിയതായും സേന അറിയിച്ചു. 15 ബോട്ടുകളിലായി കടല്‍ കടക്കാന്‍ ശ്രമിച്ച 2000ത്തോളം പേരെ രക്ഷപ്പെടുത്തിയത് വ്യാഴാഴ്ചയാണ്. അഭയാര്‍ഥി പ്രതിസന്ധി ഏറ്റവും രൂക്ഷമായി നേരിടുന്ന യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ഈ വര്‍ഷം 50,000ത്തോളം അഭയാര്‍ഥികള്‍ ഇറ്റലി തീരത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it