World

ഇറ്റലിയില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കോന്‍ദെ

റോം: നിലവിലുള്ള സര്‍ക്കാരില്‍ നിന്നു വ്യത്യസ്തമായി ക്ഷേമപദ്ധതികളും അഭയാര്‍ഥി വിരുദ്ധ നടപടികളുമായി ഇറ്റലിയില്‍ സമൂല മാറ്റങ്ങള്‍ കൊണ്ടവരുമെന്നു പുതിയ പ്രധാനമന്ത്രി ഗ്യുസിപ്പെ കോന്‍ദെ. പുതിയ സര്‍ക്കാരിന് അംഗീകാരം നേടിക്കൊണ്ടു പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു കോന്‍ദെ. ചൊവ്വാഴ്ചയാണു പാര്‍ലമെന്റില്‍ കോന്‍ദെ വിശ്വാസ വോട്ട് തേടുന്നത്. കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നടന്ന വോട്ടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ 10 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു.  മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 5-സ്റ്റാര്‍ മൂവ്‌മെന്റും വലതുപക്ഷ സഖ്യവുമായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപാര്‍ട്ടികളും സ്വതന്ത്രനായി മല്‍സരിച്ച കോന്‍ദെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കുകയായിരുന്നു. സര്‍ക്കാരില്‍ 5-സ്റ്റാര്‍ മൂവ്്‌മെന്റ് നേതാവ് ല്യുജി ഡിമയോ തൊഴില്‍, വ്യവസായ മന്ത്രിയായും വലതുപക്ഷ ലീഗ് നേതാവ് മറ്റിയോ സാല്‍വിനി ആഭ്യന്തര മന്ത്രിയായും ചുമതലയേല്‍ക്കും. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണു സഖ്യം.
Next Story

RELATED STORIES

Share it