Flash News

ഇറാഖ് മുന്‍ പ്രസിഡന്റ് ജലാല്‍ തലബാനി അന്തരിച്ചു



ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് ജലാല്‍ തലബാനി അന്തരിച്ചു. 84 വയസ്സായിരുന്നു. ജര്‍മനിയിലായിരുന്നു അന്ത്യം. കുര്‍ദ് വംശജനായ ആദ്യ ഇറാഖ് പ്രസിഡന്റായിരുന്നു തലബാനി. യുഎസ് അധിനിവേശത്തെത്തുടര്‍ന്ന് സദ്ദാം ഹുസയ്ന്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയ ശേഷം 2005ലാണ് തലബാനി ഇറാഖ് പ്രസിഡന്റാവുന്നത്. ഒമ്പത് വര്‍ഷത്തോളം അധികാരത്തിലിരുന്ന ഇദ്ദേഹം 2014ല്‍ സ്ഥാനമൊഴിഞ്ഞു. പാട്രിയോട്ടിക് യൂനിയന്‍ ഓഫ് കുര്‍ദിസ്താന്റെ നേതാവായ അദ്ദേഹം കുര്‍ദുകളുടെ സ്വതന്ത്രരാജ്യമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞമാസമാണ് അദ്ദേഹം ജര്‍മനിയില്‍ ചികില്‍സയ്ക്കു പോയത്.
Next Story

RELATED STORIES

Share it