World

ഇറാഖ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്: വോട്ടുകള്‍ വീണ്ടും എണ്ണും

ബഗ്ദാദ്: മെയ് 12നു നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ ഇറാഖ് പാര്‍ലമെന്റ്് ഉത്തരവിട്ടു.
നേരത്തെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചപ്പോള്‍ യുഎസിന്റെ ദീര്‍ഘകാലത്തെ എതിരാളിയും ഇറാനെ എതിര്‍ത്തിരുന്നയാളുമായിരുന്ന മുഖ്തദ അല്‍ സദറിന്റെ അല്‍ സൈറൂന്‍ സഖ്യത്തിനായിരുന്നു മുന്‍തൂക്കം.
എന്നാല്‍ സദറിന്റെ വിജയ പ്രഖ്യാപനത്തിനു പിന്നാലെ വോട്ടെണ്ണല്‍ യന്ത്രത്തില്‍ ഗുരുതര ക്രമക്കേടാണ് നടന്നതെന്ന ആരോപണവുമായി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി രംഗത്തെത്തി.  ഇറാഖില്‍ ആദ്യമായാണു വോട്ടെണ്ണാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നത്.
വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ആവശ്യപ്പെട്ട് അബാദി സര്‍ക്കാരിനു മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ 1.10 കോടി ബാലറ്റുകള്‍ വീണ്ടും ആളുകളെക്കൊണ്ട് .
എണ്ണിക്കാന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു. നിലവിലെ  ഒമ്പതംഗ തിരഞ്ഞെടുപ്പു കമ്മീഷനെ പിരിച്ചുവിട്ടു ജഡ്ജിമാരുടെ പുതിയ സംഘത്തെ നിയമിക്കുകയും ചെയ്തു. വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നതായി വിവിധ ജില്ലകളില്‍ നിന്നു പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങള്‍ വിദേശയാത്ര നടത്തുന്നതിനു പ്രധാനമന്ത്രി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ ശിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്കു പരിക്കേറ്റു. ശിയാ ഭൂരിപക്ഷമുള്ള സദ്‌റ് നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Next Story

RELATED STORIES

Share it