ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം: ഹരജി തള്ളി

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഹരജിക്കാരന്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.
ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, വ്യക്തിപരവും രാഷ്ട്രീയപരവുമായ താല്‍പര്യ മുന്‍നിര്‍ത്തിയാണു ഹരജിക്കാരന്‍ റിട്ട് ഹരജി നല്‍കിയതെന്നും പറഞ്ഞു. 2014ല്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ട കാര്യം കേന്ദ്രസര്‍ക്കാരിന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നുവെന്നുമാണു ഹരജിക്കാരനായ അഭിഭാഷകന്‍ മഹ്മൂദ് പ്രാച കോടതിയില്‍ വാദിച്ചത്.
Next Story

RELATED STORIES

Share it