ഇറാഖിലെ സൈനിക സാന്നിധ്യം; അറബ് ലീഗ് നിലപാടിനെതിരേ തുര്‍ക്കി

അങ്കാറ: ഇറാഖിന്റെ ഭൂപ്രദേശങ്ങളിലുള്ള തുര്‍ക്കി സൈനികരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച അറബ് ലീഗ് നിലപാടിനെതിരേ തുര്‍ക്കി. സംഭവത്തില്‍ ദുഖം പ്രകടിപ്പിച്ച തുര്‍ക്കി വിദേശകാര്യമന്ത്രാലയ വക്താവ് താങ്കോ ബഗേജ്, ഐഎസ് ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ് അറബ് ലീഗിന്റെ ഭാഗത്തുനിന്ന് അത്തരമൊരു പ്രസ്താവന വന്നതെന്ന് തുര്‍ക്കി പറഞ്ഞു.
ഐഎസ് ഭീഷണികള്‍ക്കെതിരേ തുര്‍ക്കി നടത്തുന്ന ശ്രമങ്ങളും അവര്‍ മനസ്സിലാക്കിയിട്ടില്ലെന്ന് അങ്കാറയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.
ഇറാഖിലെ തുര്‍ക്കി സൈനികരുടെ സാന്നിധ്യത്തെ വ്യാഴാഴ്ച ചേര്‍ന്ന അറബ് ലീഗിലെ വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് അപലപിച്ചത്. ഇറാഖിന്റെ പരമാധികാരത്തിലുള്ള തുര്‍ക്കി സൈനികരുടെ കൈകടത്തല്‍ അവിടത്തെ ജനതയ്ക്ക് ഭീഷണിയാണെന്നും അറബ് ലീഗ് പ്രസ്താവനയില്‍ അറിയിച്ചു. ഉപാധികളില്ലാതെ ഇറാഖില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനും തുര്‍ക്കിയോട് അറബ് ലീഗ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it