Alappuzha local

ഇറച്ചിക്കോഴികളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് കോര്‍പറേറ്റുകളെ സഹായിക്കാനെന്ന്



പൂച്ചാക്കല്‍: ഇറച്ചിക്കോഴികളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയത് കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് ഓള്‍ കേരള പൗള്‍ട്രി റീട്ടെയില്‍ സെല്ലേഴ്‌സ് അസോസിയേഷന്‍ ചേര്‍ത്തല താലൂക്ക് പ്രവര്‍ത്തക യോഗം അഭിപ്രായപ്പെട്ടു. ദിനംപ്രതി ലക്ഷക്കണക്കിന് ഇറച്ചിക്കോഴികളെയാണ് കേരളത്തില്‍ വില്‍പന നടത്തുന്നത്. അതില്‍ സംസ്ഥാനത്ത് ഉല്‍പാദിക്കപ്പെടുന്നത് 15 ശതമാനമാണ്. ബാക്കിയുള്ള മുഴുവന്‍ തമിഴ്‌നാട്ടിലെ കോര്‍പറേറ്റുകളില്‍ നിന്നാണ് എത്തുന്നത്. ചെറുകിട വ്യാപാരികള്‍ക്ക് ലൈസന്‍സ് വേണമെങ്കില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കച്ചവടക്കാരെ ഉന്മൂലനം ചെയ്യലാണ്. ഇത് കോര്‍പറേറ്റുകള്‍ക്ക് സഹായകമാവുന്നു.മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി ഒ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്റ് കെജെ സജീവ് ഉദ്ഘാടനം ചെയ്തു. കെപി കബീര്‍, ബെന്നി ചാവടി, ജോര്‍ജ് അരൂര്‍ സംസാരിച്ചു.റേഞ്ച് യോഗം നാളെകായംകുളം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കായംകുളം റെയ്ഞ്ച് യോഗം നാളെ രാവിലെ 7.30 ന് കൊറ്റുകുളങ്ങര ദാറുസലാം മദ്‌റസയില്‍ ചേരും. റെയ്ഞ്ച് പ്രസിഡന്റ് എം അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it