Idukki local

ഇരുമ്പുപാലം-പഴമ്പള്ളിച്ചാല്‍ റോഡ് തകര്‍ന്നു

അടിമാലി: തകര്‍ന്ന് കിടക്കുന്ന ഇരുമ്പുപാലം- പഴമ്പള്ളിച്ചാല്‍ റോഡ് ഗതാഗത യോഗ്യമാക്കമണെന്നാവശ്യപ്പെട്ട് ജനങ്ങള്‍ സംഘടിക്കുന്നു. റോഡ് മോശമായതിനെ തുടര്‍ന്ന് ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന ബസ് ഉടമകളുടെ മുന്നറിയിപ്പാണ് ജനങ്ങളെ സംഘടിപ്പിക്കുന്നത്.
ഇരുമ്പുപാലം ടൗണ്‍ മുതല്‍ റോഡ് ടാറിംഗ് തകര്‍ന്ന് കുണ്ടും കുഴിയും വന്‍ ഗര്‍ത്തങ്ങളും രൂപപ്പെട്ടാണ് കിടക്കുന്നത്. മെറ്റല്‍ ഇളകി ചിന്നിച്ചിതറി കിടക്കുന്ന ഈ റോഡില്‍ ഒരുകല്ലില്‍ നിന്ന് മറ്റൊരു കല്ലിലേക്ക് ചാടിച്ചാടിയാണ് വാഹനങ്ങള്‍ ഗതാഗതം നടക്കുന്നത്. കഴിഞ്ഞ ദിവസം വാഹനമോടിയപ്പോള്‍ തെറിച്ചെത്തിയ കല്ല്‌കൊണ്ട് ആദിവാസി യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുമ്പുപാലം മുതല്‍ പഴമ്പള്ളിച്ചാല്‍ വരെയുളള 11 കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് 2010ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണത്തിലെ അപാകതമൂലം ഈ റോഡ് അഴ്്ചകള്‍ക്കകം തകര്‍ന്നിരുന്നു. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതേ വര്‍ഷം നടത്തിയ അറ്റകുറ്റപ്പണിയല്ലാതെ പിന്നീട് പൊതുമരാമത്ത് വകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
റോഡ് തകര്‍ന്നതു സംബന്ധിച്ച് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതോടെ ടാക്‌സി വാഹനങ്ങളില്‍ ഭൂരിഭാഗവും ഈ പാതയിലൂടെ വരാന്‍ പോലും മടിക്കുകയാണ്. ഇതിന് പുറമെയാണ് സര്‍വീസ് ബസുകളും നിര്‍ത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്.
മാമലക്കണ്ടം, കുറത്തിക്കുടി, പഴമ്പിളിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും പടിക്കപ്പ്, പരിശക്കല്ല്, ഒഴുവത്തടം, തോണിപ്പാറ, മുടിപ്പാറച്ചാല്‍, നെടുമ്പാറ, പ്ലാക്കയം, കട്ടമുടി തുടങ്ങിയ ജനവാസ മേഖലകളിലുള്ളവരും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it