Flash News

ഇരുമുന്നണികളും കേരളത്തെ കൊള്ളയടിക്കുന്നു; മൂന്നാംമുന്നണിക്ക് അനുകൂല സാഹചര്യം : പ്രധാനമന്ത്രി

ഇരുമുന്നണികളും കേരളത്തെ  കൊള്ളയടിക്കുന്നു; മൂന്നാംമുന്നണിക്ക് അനുകൂല സാഹചര്യം : പ്രധാനമന്ത്രി
X
modi

പാലക്കാട്: കേരളത്തില്‍ ഇരുമുന്നണികളും അഞ്ചുവര്‍ഷം വീതം സഹകരിച്ചു മുന്നോട്ടുപോവുകയാണെന്നും ഇവര്‍ സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ടമൈതാനിയില്‍ സംഘടിപ്പിച്ച ജില്ലയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള നിയമസഭയില്‍ മൂന്നാംമുന്നണിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും മോദി പറഞ്ഞു. 60 വര്‍ഷം ഇവിടെ ഭരിച്ചവര്‍ ഒന്നും ചെയ്തിട്ടില്ല. പകരം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. പെരുമ്പാവൂരില്‍ ദലിത് പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ കണ്ണുതുറന്നിട്ടില്ല.
വിദ്യാഭ്യാസത്തിന്റെ മഹത്ത്വം അറിയുന്നവരാണ് കേരളത്തിലെ ജനങ്ങള്‍. ഇവിടെ വിരമിച്ച ഒരു അധ്യാപികയ്ക്ക് ശവകുടീരമൊരുക്കിയത് അംഗീകരിക്കാന്‍ കഴിയുമോയെന്ന് മോദി ചോദിച്ചു. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊന്നൊടുക്കിയത്. കേരളത്തിനുവേണ്ടി എന്തും ചെയ്യാന്‍ കേന്ദ്രം തയ്യാറാണ്. കേരളജനത തന്നോടു കാണിക്കുന്ന സ്‌നേഹം പലിശസഹിതം തിരികെ നല്‍കും.
പരവൂര്‍ വെടിക്കെട്ടപകടത്തില്‍ നൂറിലധികംപേര്‍ കൊല്ലപ്പെട്ടപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി. സോളാര്‍ ഊര്‍ജം ഫലപ്രദമായി മറ്റു സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ സോളാര്‍ എന്ന വാചകംപോലും ഉച്ചരിക്കാന്‍ ഭയംതോന്നുന്നു. ഇവിടെ സോളാര്‍ ഉപയോഗിച്ച് മന്ത്രിമാര്‍ കീശവീര്‍പ്പിക്കുന്നു. ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സര്‍ക്കാരിന് ഉറങ്ങാന്‍ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, വെള്ളാപ്പള്ളി നടേശന്‍, പി സി തോമസ്, ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍, ബിജെപി, ബിഡിജെഎസ് നേതാക്കള്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it