wayanad local

ഇരുചക്രവാഹനം കത്തിനശിച്ചു



സുല്‍ത്താന്‍ ബത്തേരി: സംസ്ഥാന അതിര്‍ത്തിയില്‍ വനത്തോട്് ചേര്‍ന്ന്് ഇരുചക്രവാഹനം കത്തിനശിച്ചു. നൂല്‍പ്പുഴ കുണ്ടൂര്‍ പുളിയംകണ്ടത്തില്‍ ഡിജീഷിന്റെ ബൈക്കാണ് കഴിഞ്ഞദിവസം രാത്രി കത്തിനശിച്ചത്. ഡിജിഷീന്റെ കൃഷിയിടത്തോട്് ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനാണ് തീപ്പിടിച്ചത്. ബൈക്ക് ഷെഡില്‍ നിര്‍ത്തിയ ശേഷം സമീപത്തെ ഏറുമാടത്തില്‍ വന്യമൃഗങ്ങള്‍ വരുന്നതു നിരീക്ഷിക്കുകയായിരുന്നു ഡിജീഷ്. ഈ സമയമാണ് ഷെഡില്‍ നിന്നു തീ ഉയരുന്നതു കണ്ടത്. ഉടനെ ഷെഡില്‍ എത്തിയെങ്കിലും ബൈക്ക് കത്തിനശിച്ചിരുന്നു. 2008 മോഡല്‍ പള്‍സറാണ് കത്തിയത്. ബൈക്കില്‍ തീ പടര്‍ന്നതെങ്ങനെയെന്നു വ്യക്തമല്ല. തമിഴ്‌നാട് വനത്തോട് ചേര്‍ന്നുകിടക്കുന്ന വനഗ്രാമമാണ് കുണ്ടൂര്‍. സുല്‍ത്താന്‍ ബത്തേരി പോലിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it