kannur local

ഇരിട്ടി: പൊതുപരിപാടികള്‍ക്ക് ബദല്‍ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സര്‍വകക്ഷി ധാരണ

ഇരിട്ടി: ഇരിട്ടി നഗരത്തില്‍ പൊതുപരിപാടികള്‍ നടത്തിവന്നിരുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച കേസില്‍ കോടതിയുടെ സ്‌റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങള്‍ തേടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ.
മുന്‍കാലങ്ങളില്‍ പൊതുപരിപാടികള്‍ നടന്നിരുന്ന സ്ഥലങ്ങളില്‍ ശബ്ദശല്യവും ആള്‍ക്കൂട്ടവും മറ്റും കാരണം കച്ചവടം തടസ്സപ്പെടുന്നതായി ചൂണ്ടിക്കാട്ടി വ്യാപാര സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവിടങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുന്നത് തടസ്സപ്പെടുത്തിക്കൊണ്ട് കോടതി സ്‌റ്റേ അനുവദിച്ചു. ഇതു ലംഘിച്ച് ചിലര്‍ പൊതുയോഗങ്ങള്‍ നടത്താന്‍ തുനിഞ്ഞത് പലപ്പോഴും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിസന്ധിക്ക് ബദല്‍ പരിഹാരം കാണാന്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ കൂടിയാലോചന നടത്തിയത്. ഇരിട്ടിയിലെ നാലോളം സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭാ ചെയര്‍മാന് നിവേദനം നല്‍കാനും ഇവ പരിശോധിച്ച് ഉചിതമായ ഇടംകണ്ടെത്തി അടയാളപ്പെടുത്തുന്നതിന് ആവശ്യപ്പെടാനും തീരുമാനമായി. യോഗത്തില്‍ കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ബിനോയ് കുര്യന്‍, പി പി ഉസ്മാന്‍, പി എം രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, പി കെ ജനാര്‍ദനന്‍, പി എ നസീര്‍, ബാബുരാജ് പായം, ബാബുരാജ് ഉളിക്കല്‍, അജയന്‍ പായം, സി മുഹമ്മദലി, കെ മുഹമ്മദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it