kannur local

ഇരിക്കൂറില്‍ സ്ത്രീ കൂട്ടായ്മയില്‍ കിണര്‍ നിര്‍മാണം

ഇരിക്കൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ ഇരിക്കൂര്‍ പഞ്ചായത്തില്‍ സ്ത്രീകളായ തൊഴിലുറപ്പ് തൊഴിലാളികള്‍ കിണര്‍ നിര്‍മാണ മേഖലയില്‍ സജീവം. മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 12 കിണറുകളുടെ പ്രവൃത്തി ആരംഭിച്ചു. ഒരു കിണറിന് 35,000 മുതല്‍ 60,000 രൂപ വരെയാണ് വിനിയോഗിക്കുന്നത്.
ഗുണഭോക്തൃ പട്ടികയില്‍ ഇടംനേടിയ നിര്‍ധന കുടുബാംഗമായ കോളോട് കുറുപ്പന്‍കണ്ടി ശാരദയുടെ വീട്ടിലും കിണര്‍കുഴി തുടങ്ങി. ഇവര്‍ സമീപത്തെ വീടുകളില്‍നിന്ന് വെള്ളം തലച്ചുമടായാണു കൊണ്ടുവരുന്നത്. ശാരദ ഉള്‍പ്പടെ എട്ടുപേര്‍ കിണര്‍നിര്‍മാണ പ്രവൃത്തിയിലുണ്ട്. പണികോളോട്, നടുവള്ളൂര്‍, കുളിഞ്ഞ, വയക്കാംകോട്, പൈസായി, എന്നിവിടങ്ങളിലാണ് മറ്റു കിണറുകള്‍ നിര്‍മിക്കുന്നത്. കോളോട്ടും കിടാരിവയലിലും ഓരോ കുളങ്ങള്‍ വീതം തൊഴിലുറപ്പ് പദ്ധതി വഴി നിര്‍മിച്ച് കയര്‍ ഭൂവസ്ത്രം വിരിച്ചു. കോളോട്ട് നടപ്പാതയും പട്ടുവം സ്‌കൂളിലേക്ക് റോഡും നിര്‍മിച്ചത് സ്ത്രീ തൊഴിലാളികള്‍ തന്നെ. അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും കിണര്‍ കുഴിച്ചുനല്‍കുമെന്ന് തൊഴിലുറപ്പ് പദ്ധതി നിര്‍വഹണ ചുമതലയുള്ള മിനി പറഞ്ഞു.
Next Story

RELATED STORIES

Share it