ഇരയുടെ ചിത്രം പുറത്തുവിട്ട സഭയ്്‌ക്കെതിരേ കേസെടുത്തു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയ മിഷനറീസ് ഒാഫ് ജീസസ് സന്യാസി സഭയുടെ നീക്കം വിവാദത്തിലായി. സംഭവത്തില്‍ മിഷനറീസ് ഒാഫ് ജീസസ് സന്യാസി സഭയ് ക്കെതിരേ പോലിസ് കേസെടുത്തു. കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് കോട്ടയം എസ്പിയുടെ നിര്‍ദേശ പ്രകാരം കുറവിലങ്ങാട് പോലിസാണ് കേസെടുത്തത്.സംഭവത്തില്‍ കന്യാസ്തീയുടെ സഹോദരന്‍ വൈക്കം ഡിവൈഎസ്പിക്ക് പരാതി ന ല്‍കിയിരുന്നു. കേസില്‍ കന്യാസ്തീയുടെ മോഴി രേഖപ്പെടുത്തി അന്വേഷണം നടത്തും.
മുഖം തിരിച്ചറിയുന്ന വിധം ചിത്രം നല്‍കിയാല്‍ തങ്ങള്‍ ഉത്തരവാദികളല്ലെന്ന മുന്നറിയിപ്പോടെയാണ് വാര്‍ത്താക്കുറിപ്പിന്റെ ഭാഗമായി ചിത്രമെത്തിച്ച് ന ല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരേ സഭ നടത്തിയ അന്വേഷണ റിപോര്‍ട്ടിന്റെ ഒപ്പമാണ് ബിഷപ്പിന്റെ കൂടെ കന്യാസ്ത്രീ ഇരിക്കുന്ന ചിത്രവും പ്രസിദ്ധീകരിച്ചത്. പീഡനക്കേസുകളിലെ ഇരകളെ തിരിച്ചറിയാവുന്ന വിധത്തില്‍ ചിത്രമോ പേരോ പ്രസിദ്ധീകരിക്കരുതെന്ന സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് സഭയുടെ നടപടി. 2015 മെയ് 23ന് ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കി മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കുന്നത്. ഒരു വീട് വെഞ്ചരിപ്പ് ചടങ്ങിന് അധികാരികളെ വിളിച്ച് അനുവാദം വാങ്ങിയാണ് കന്യാസ്ത്രീ പങ്കെടുത്തത്. ഇതുപോലെ നിരവധി പരിപാടികളില്‍ അങ്ങോട്ട് അനുവാദം ചോദിച്ച് ബിഷപ്പിനൊപ്പം പങ്കെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി യെന്നും മിഷനറീസ് ഓഫ് ജീസസ് പബ്ലിക് റിലേഷന്‍സ് ഓഫിസറുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it