Flash News

ഇരട്ട ചങ്കോടെ സലാഹ്; അഞ്ചടി ദൂരത്ത് റോമയെ തുരത്തി ലിവര്‍പൂള്‍

ഇരട്ട ചങ്കോടെ സലാഹ്; അഞ്ചടി ദൂരത്ത് റോമയെ തുരത്തി ലിവര്‍പൂള്‍
X

ലിവര്‍പൂള്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമി ഫൈനലില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. റോമയെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ചെമ്പട തുരുത്തിയത്. ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്തില്‍ നടന്ന മല്‍സരത്തിന്റെ 36ാം മിനിറ്റില്‍ മുഹമ്മദ് സലാഹിലൂടെയാണ് ലിവര്‍പൂള്‍ അക്കൗണ്ട് തുറന്നത്. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് സലാഹ് രണ്ടാം വട്ടവും വലകുലുക്കിയതോടെ ആദ്യ പകുതി 2-0ന്റെ ലീഡോടെയാണ് ലിവര്‍പൂള്‍ പിരിഞ്ഞത്.
രണ്ടാം പകുതിയിലും മികവ് തുടര്‍ന്ന ലിവര്‍പൂളിന് വേണ്ടി 56ാം മിനിറ്റില്‍ സാദിയോ മാനെയും 61ാം മിനിറ്റിലും 69ാം മിനിറ്റിലും റോബര്‍ട്ടോ ഫിര്‍മിനോയും വലകുലുക്കിയതോടെ എതിരില്ലാത്ത അഞ്ച് ഗോളിന് ലിവര്‍പൂള്‍ മുന്നില്‍. എന്നാല്‍ അവസാന മിനിറ്റുകളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയ റോമയ്ക്ക് വേണ്ടി 81ാം മിനിറ്റില്‍ എഡിന്‍ സീക്കോയും 85ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഡീഗോ പെറോട്ടിയുമാണ് ഗോള്‍ നേടിയത്. തോല്‍വി വഴങ്ങിയെങ്കിലും ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്തില്‍ രണ്ട് എവേ ഗോള്‍ സ്വന്തമാക്കിയാണ് റോമ ബൂട്ടഴിച്ചത്.
Next Story

RELATED STORIES

Share it