World

ഇമ്മാനുവല്‍ മാക്രേണും വഌദ്മിര്‍ പുടിനും ചര്‍ച്ച നടത്തും

പാരിസ്:  ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായി ചര്‍ച്ച നടത്തും. ഇറാന്‍ ആണവ കരാറില്‍   നിന്ന്  പിന്മാറുമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണു ചര്‍ച്ച.
സിറിയ, ഉക്രെയിനിലെ റഷ്യന്‍ ഇടപെടലുകള്‍ എന്നിവയില്‍ മാക്രോണിനു റഷ്യയുമായി ഭിന്നാഭിപ്രായമാണെങ്കിലും ഇറാന്‍ ആണവ കരാറില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരേ അഭിപ്രായമാണ്. ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടുവരാനുള്ള യുഎസ് തീരുമാനം അന്താരാഷ്ട്ര സമൂഹത്തില്‍ പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇറാനുമായി കരാറിലേര്‍പ്പെടുന്ന രാജ്യങ്ങളെയും യുഎസ് ഉപരോധം ബാധിക്കുമെന്നിരിക്കെയാണു കൂടിക്കാഴ്ചയ്ക്കായി മാക്രോണ്‍ ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തിയത്.
Next Story

RELATED STORIES

Share it