Kottayam Local

ഇന്‍സുലേറ്റഡ് ഏരിയല്‍ ബെഞ്ച് കണ്ടക്ടര്‍ പദ്ധതി വ്യാപിപ്പിക്കും

ചങ്ങനാശ്ശേരി: നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ പണികള്‍ നടന്നുവരുന്ന ഇന്‍സുലേറ്റഡ് ഏരിയല്‍ ബെഞ്ച് കണ്ടക്ടര്‍(എബിസി) പദ്ധതി പ്രധാനമന്ത്രിയുടെ ദീന്‍ദയാല്‍ ഗ്രാമയോജന പദ്ധതി പ്രകാരം(ഐപിഡിഎസ്) 13 കിലോമീറ്റര്‍ കൂടി പുതിയ പദ്ധതിയായി വ്യാപിപ്പിക്കുമെന്നു വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഊര്‍ജ വികസന പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷം മുമ്പ്് ആരംഭിച്ച ഇന്‍സുലേറ്റഡ് ഏരിയല്‍ ബെഞ്ച് കണ്ടക്ടര്‍ (എബിസി കണ്ടക്ടര്‍)സ്ഥാപിക്കുന്ന ജോലികള്‍  മേയ് 31നകം കമ്മീഷന്‍ ചെയ്യും. നഗരത്തിലെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമെന്ന നിലയില്‍ ചങ്ങനാശ്ശേരി സെക്ഷനിലാണ് 16 കോടി രൂപ മുടക്കി ഇതു സ്ഥാപിച്ചുവരുന്നത്.  നഗരത്തില്‍ 28 കിലോമീറ്റര്‍ എല്‍ടി കണ്ടക്ടറും 13.9 കിലോമീറ്റര്‍ എച്ച്ടി കണ്ടക്ടറും സ്ഥാപിക്കുന്ന ജോലികള്‍ ഭൂരിഭാഗവും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. എല്‍ടി കണ്ടക്ടര്‍ 13 കിലോമീറ്റര്‍ ചാര്‍ജുചെയ്തു വൈദ്യുതി കടത്തി വിട്ടുതുടങ്ങി. ഇനിയും  15 കിലോമീറ്റര്‍ കൂടിയാണ് ചാര്‍ജു ചെയ്യാനുള്ളത്. എച്ച്ടി വിഭാഗത്തില്‍ ആകെയുള്ള 13.9 കിലോമീറ്ററില്‍ 1.2 കിലോ—മീറ്റര്‍ ചാര്‍ജ് ചെയ്തു. ഇതു വിജയകരമാണെന്ന് കെഎസ്ഇബി അധികൃതര്‍ വിലയിരുത്തിയിട്ടുണ്ട്. കൂടാതെ 5.8 കിലോമീ—റ്റര്‍ ഭൂഗര്‍ഭ കേബിളും മൂന്നാഴ്്്ചക്കകം കമ്മീഷന്‍ ചെയ്യും.  കഴിഞ്ഞ ദിവസം ദക്ഷിണമേഖലാ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ മോഹനനാഥ—പ്പണിക്കര്‍ ചങ്ങനാശ്ശേരിയില്‍ എത്തി ലൈനിലെ നിര്‍മാണ ജോലികള്‍ വിലയിരുത്തിയിരുന്നു.
അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു എബിസി കണ്ടക്ടര്‍ അടിയന്തരമായി കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്.  എന്നാല്‍ കണ്ടക്ടര്‍ സ്ഥാപിച്ചെങ്കിലും ചില സാമഗ്രികളുടെ ലഭ്യതക്കുറവുമൂലം ജോലികള്‍ പൂര്‍ത്തിയായിരുന്നില്ല.  നഗരത്തിലെ ഫുട്പാത്തുകളില്‍ കൂറ്റന്‍ കേബിള്‍ ബോക്‌സുകള്‍ അലക്ഷ്യമായി വച്ചിരുന്നതും അഗ്രംകൂര്‍ത്ത കേബിളുകള്‍ പോസ്റ്റിനു സമീപം കിടന്നിരുന്നതും കാല്‍നടക്കാരുടെ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.  എന്നാല്‍ കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചങ്ങനാശ്ശേരി സെക്ഷന്റെ കീഴിലുള്ള 4000 ഉപഭോക്താക്കളെ തെങ്ങണ, തൃക്കൊടിത്താനം, കുറിച്ചി സെക്ഷനുകളുടെ പരിധിയിലേക്കു മാറ്റും. കെഎസ്ഇബിയുടെ സംസ്ഥാനത്തൊട്ടാകെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഉപഭോക്താക്കളെ ഇത്തരത്തില്‍ വിവിധ സെക്ഷനുകളിലേക്കു മാറ്റുന്നത്.  ചങ്ങനാശ്ശേരി സെക്ഷനില്‍ 26000 ഉപഭോക്താക്കളാണുള്ളത്. ഇത്രയും ഉപഭോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനു ചങ്ങനാശ്ശേരി സെക്ഷനെ വിഭജിക്കണമെന്ന ആവശ്യം വളരെ നേരത്തെ ഉയര്‍ന്നിരുന്നു.  എന്നാല്‍ സര്‍ക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനാലാണ് വിവിധ പഞ്ചായത്തു പരിധിയിലുള്ള 4000ഓളം വരുന്ന ഉപഭോക്താക്കളെ വിവിധ സെക്ഷനുകളിലേക്കു മാറ്റി സേവനം മെച്ചപ്പെടുത്തുന്നത്.
Next Story

RELATED STORIES

Share it