thrissur local

ഇന്‍ഷുറന്‍സ് ക്ലെയിം കൈക്കലാക്കാന്‍ ശ്രമിച്ച ബെന്‍സ് കാര്‍ുടമ അറസ്റ്റില്‍

തൃശൂര്‍: വാഹന ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് മനപൂര്‍വം വാഹനം പാടത്തേക്ക് ഓടിച്ചിറക്കി ഇന്‍ഷുറന്‍സ് ക്ലെയിം കൈക്കലാക്കാന്‍ ശ്രമിച്ച ബെന്‍സ് കാര്‍ ഉടമ അറസ്റ്റില്‍. കുറുപ്പം റോഡിലുള്ള യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷൂറന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് കൃത്രിമമായി ആക്‌സിഡന്റ് സൃഷ്ടിച്ച് വാഹന ഇന്‍ഷൂറന്‍സ് തട്ടിയെടുക്കാന്‍ ശ്രമിച്ച കാര്യത്തിനാണ് വെള്ളാനി നന്തി റോഡില്‍ ഊരാളത്ത് ബിസി (43)യെന്ന ബാലകൃഷ്ണന്‍ പിടിയിലായത്. യുണൈറ്റഡ് ഇന്‍ഷൂറന്‍സ് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ നിഷ മാത്യൂവിന്റെ പരാതിയില്‍ നേരത്തെ ഇയാള്‍ക്കെതിരെ ഈസ്റ്റ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാളുടെ ഉടമസ്ഥയിലുള്ള 16 ലക്ഷം രൂപ മാത്രം മാര്‍ക്കറ്റ് വാല്യൂവുള്ള ബെന്‍സ് കാര്‍ പരാതിക്കാരിയുടെ സ്ഥാപനത്തില്‍ 24 ലക്ഷം രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്യുകയും ഇന്‍ഷൂര്‍ കാലാവധി കഴിയാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ 2017 ജൂലായ് 11ന് കൂട്ടുകാരുടെ സഹായത്തോടെ കാര്‍ പെരുമ്പുഴ പാലത്തിനടുത്തുള്ള പാടത്തെ വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കി മുഴുവന്‍ ഇന്‍ഷൂറന്‍സ് തുകയും ലഭിക്കുന്നതിന് വാഹനം പൂര്‍ണമായി നശിച്ചെന്ന് പറഞ്ഞ് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുകയായിരുന്നു. മാര്‍ക്കറ്റ് വാല്യൂവിനേക്കാള്‍ കൂടുതല്‍ തുകയ്ക്ക് പ്രതിയുടെ വാഹനം ഇന്‍ഷൂര്‍ ചെയ്തതും ഇന്‍ഷൂറന്‍സ് കാലാവധി അവസാനിക്കാന്‍ രണ്ടു ദിവസം മുമ്പ് ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ ശ്രമിച്ചതും ഇന്‍ഷൂറന്‍സ് ജീവക്കാര്‍ക്ക് സംശയത്തിനിട നല്‍കിയിരുന്നു. പോലിസ് കേസെടുത്ത് അന്വേഷിച്ച് പ്രതിയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ ബാലകൃഷ്ണന് സമീപകാലത്തുണ്ടായ സാമ്പത്തിക ബാധ്യത തരണം ചെയ്യുന്നതിനായി പ്രതി പറഞ്ഞതിനനുസരിച്ചാണ് ബെന്‍സ് കാര്‍ മനപൂര്‍വ്വം വെള്ളക്കെട്ടിലേക്ക് ഓടിച്ചിറക്കയതെന്നും സമ്മതിച്ചു. തൃശൂര്‍ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ സി സേതു, ഈസ്റ്റ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, എസ്‌ഐ സതീശ് പുതുശേരി, എഎസ്‌ഐ വിനയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.



Next Story

RELATED STORIES

Share it