Flash News

ഇന്റര്‍ മിലാനെ തകര്‍ത്ത് യുവന്റസ്; ഇറ്റാലിയന്‍ സീരി എ ആവേശാന്ത്യത്തിലേക്ക്

ഇന്റര്‍ മിലാനെ തകര്‍ത്ത് യുവന്റസ്; ഇറ്റാലിയന്‍ സീരി എ ആവേശാന്ത്യത്തിലേക്ക്
X

റോം: ഇറ്റാലിയന്‍ സീരി എയില്‍ പോരാട്ടം മുറുകുന്നു. കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ഇന്റര്‍മിലാനെ 3-2ന് തകര്‍ത്ത് യുവന്റസ് കിരീടം സാധ്യത സജീവമാക്കി. മിലാന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത് യുവന്റസായിരുന്നു. 13ാം മിനിറ്റില്‍ ഡൗഗ്ലെസ് കോസ്റ്റയിലൂടെയാണ് യുവന്റസ് ലീഡ് നേടിയത്. 15ാം മിനിറ്റില്‍ ഇന്റര്‍ താരം മാത്തിയാസ് വെസിനോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ടീം കളി തുടര്‍ന്നത്. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോള്‍ പിറക്കാതിരുന്നതോടെ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് യുവന്റസ് കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 52ാം മിനിറ്റില്‍ ഇക്കാര്‍ഡിയിലൂടെ ഇന്റര്‍ സമനിലപിടിച്ചു. 65ാം മിനിറ്റില്‍ ബര്‍സാഗ്ലിയുടെ സെല്‍ഫ് ഗോളിലൂടെ ഇന്റര്‍ ലീഡെടുത്തു. എന്നാല്‍ 87ാം മിനിറ്റില്‍ സ്്ക്രീനിയറിന്റെ സെല്‍ഫ് ഗോളിലൂടെ യുവന്റസ് സമനില പിടിച്ചു. രണ്ട് മിനിറ്റിനുള്ളില്‍ സൂപ്പര്‍ താരം ഹിഗ്വെയ്‌നും യുവന്റസിനായി വലകുലുക്കിയതോടെ 3-2ന്റെ ലീഡ് യുവന്റസിനൊപ്പം. പിന്നീട് ഗോള്‍ പിറക്കാതിരുന്നതോടെ 3-2ന്റെ ജയത്തോടെ കളം വിട്ട യുവന്റസ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 88 പോയിന്റുകളാണ് യുവന്റസിനുള്ളത്. രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്ക് 84 പോയിന്റുമാണുള്ളത്.
Next Story

RELATED STORIES

Share it