thrissur local

ഇന്നുലോക പരിസ്ഥിതിദിനം : പ്രകൃതിയിലുള്ളതെല്ലാം നിലനിര്‍ത്തണമെന്ന ബോധ്യമാണ് പരിസ്ഥിതി സാക്ഷരതയെന്ന്



തൃശൂര്‍: പ്രകൃതിയിലുളളതെല്ലാം പ്രകൃതിയില്‍തന്നെ നിലനിര്‍ത്തണമെന്ന ബോധമുണ്ടാകുന്നതാണ് പരിസ്ഥിതി സാക്ഷരതയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് സാക്ഷരതാ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കി വരുന്ന പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് ‘ഒരു പഠിതാവ് ഒരു മരം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി സന്തുലനമാണ് ജീവന്റെ സ്രോതസ്സ.് സന്തുലനം നിലനിര്‍ത്താന്‍ മല വേണം, മരം വേണം, വനം വേണം. പ്രകൃതിയുളളതെല്ലാം നിലനില്‍ക്കണം. സംസ്ഥാനത്തിന് ഒരു കോടി വൃക്ഷത്തെ വെച്ചു പിടിപ്പിക്കുന്നതാണ് പദ്ധതി. അതോടൊപ്പം ഒരു മരം നടുന്നതിനൊപ്പം ഒരു മഴക്കുഴി കൂടി നിര്‍മ്മിച്ചാല്‍ പരിസ്ഥിതി സന്തുലത്തിന് വേഗം കൂട്ടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. നടുന്ന തൈകള്‍ സംരക്ഷിക്കുന്നതിനുളള ശ്രമം കൂടി നടുന്നവര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനം വിജയപ്പിക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. സാക്ഷരതാ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1.5 ലക്ഷം വൃക്ഷത്തെ നടുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ വല്‍സലാ ബാബുരാജ്, ഹെഡ്മിസ്ട്രസ് കെ ബി സൗദാമിനി സംസാരിച്ചു. സീത്തപ്പഴത്തിന്റെ തൈ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
Next Story

RELATED STORIES

Share it