Flash News

ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം : റോഡുകള്‍ നിശ്ചലമായി

ഇന്ധന വില വര്‍ധനവിനെതിരെ എസ്ഡിപിഐ പ്രതിഷേധം : റോഡുകള്‍ നിശ്ചലമായി
X


ഇന്ധന വില വര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ നടത്തുന്ന റോഡ് നിശ്ചലമാക്കല്‍ സമരം സംഘടിപ്പിച്ചു. രാവിലെ 9.30 മുതല്‍ 9.40 വരെ പത്ത് മിനിട്ട് സമയം വാഹനങ്ങളെല്ലാം റോഡില്‍ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധമാണ് സംഘടിപ്പിച്ചത്.


പെട്രോള്‍, ഡീസല്‍ വില നിര്‍ണ്ണയാധികാരം ഓയില്‍ കമ്പനികളില്‍ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.


പെട്രോളിനും ഡീസലിനും ഇപ്പോള്‍ നാം നല്‍കി കൊണ്ടിരിക്കുന്ന വിലയില്‍ പകുതിയോളം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതിയാണ്. വില വര്‍ധനവ് അസഹ്യമായി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍  ഈ നികുതിയില്‍ ചെറിയൊരിളവ് വരുത്താന്‍ പോലും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. ജനപക്ഷമല്ലാത്ത ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശക്തമായ ജന രോഷമാണ് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ പ്രതിഫലിച്ചത്.


കാസര്‍കോട്ട് ജില്ലാ കമ്മിറ്റി ജില്ലയിലെ ഹൈവേ കേന്ദ്രങ്ങളില്‍ പ്രതിഷേധ സമരം നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരം, ട്രാഫിക് ജംഗ്ഷന്‍ എന്നിവിടങ്ങളിലും രാവിലെ 10 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, സെക്രട്ടറി ഖാദര്‍ അറഫ, സക്കരിയ ഉളിയത്തടുക്ക, എ.എച്ച്.മുനീര്‍, സവാദ് കല്ലങ്കൈ, ഹമീദ് എരിയാല്‍, ഫൈസല്‍ കോളിയടുക്കം, അഷ്‌റഫ് കോളിയടുക്കം, സിദ്ദീഖ് ചേരങ്കൈ എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേശ്വരം ഹൊസങ്കടി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു.

[caption id="attachment_343539" align="alignnone" width="560"] എസ്ഡിപിഐ നിരത്ത് നിശ്ചലമാക്കല്‍ സമരത്തില്‍ പങ്കെടുത്ത കൊല്ലം മണ്ഡലം ഭാരവാഹികളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍[/caption]

സമരത്തില്‍ പങ്കാളികളായ പ്രവര്‍ത്തകര്‍ക്കും സഹകരിച്ച നാട്ടുകാര്‍, പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് എസ്ഡിപിഐ സംസ്ഥാന കമ്മറ്റി നന്ദി അറിയിച്ചു.


പെട്രോളിനും ഡീസലിനും ഈടാക്കി വരുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടിയടക്കം കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളക്കെതിരെ കേരളത്തില്‍ നടന്ന വ്യത്യസ്തമായ ഒരു സമരമാണ് വാഹനങ്ങള്‍ റോഡില്‍ പത്ത് മിനിട്ട് മാത്രം നിര്‍ത്തിയിട്ട് കൊണ്ടുള്ള സമരം. ആരും കൂടുതല്‍ പ്രയാസപ്പെടാത്ത ഈ പ്രതിഷേധ സമരത്തിന് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന ദിവസത്തില്‍ പ്രസക്തിയേറെയാണെന്നും സംസ്ഥാന ക്മ്മിറ്റി ചൂണ്ടിക്കാട്ടി.

എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായ് പ്രഖ്യാപിച്ച പത്ത് മിനുട്ട് റോഡ് നിശ്ചലമാക്കല്‍ സമരത്തില്‍ കോഴിക്കോട് ജില്ലയില്‍ പ്രതിഷേധമിരമ്പി. രാവിലെ 9.30 മുതല്‍ 9.40 വരെ നടന്ന സമരം പ്രതിഷേധം കൊണ്ടും ജനപിന്തുണ കൊണ്ടും ശ്രദ്ധയാകര്‍ശിച്ചു. ഫറോക്ക്, കോഴിക്കോട് വൈ.എം.സി.എ റോഡ്, വെങ്ങാലി, പന്തീരങ്കാവ്, കുറ്റിക്കാട്ടൂര്‍, കാരന്തുര്‍, ചെറുവാടി, മുക്കം  കാരശ്ശേരി, ഈങ്ങാപുഴ, പേരാമ്പ്ര, താമരശ്ശേരി, കൊടുവള്ളി, വട്ടോളി, നരിക്കുനി, കൂടത്തായി, പയ്യോളി, നാദാപുരം, അഴിയൂര്‍, വടകര, ഓര്‍ക്കാട്ടേരി, പുതുപ്പാടി, കുറ്റിയാടി, ആയഞ്ചേരി, വില്യാപള്ളി തുടങ്ങി വിവിധ സ്ഥലങ്ങളില്‍  റോഡ് ഉപരോധം നടന്നു. ജില്ലാ  മണ്ഡലം  പഞ്ചായത്ത് ഭാരവാഹികള്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി. സമരം വിജയിപ്പിച്ച പ്രവര്‍ത്തകര്‍ക്കും  നാട്ടുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമപാലകര്‍ക്കും എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി , ജനറല്‍ സെക്രട്ടറി നജീബ് അത്തോളി എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

[caption id="attachment_343557" align="alignnone" width="560"] ഇന്ധന വില വര്‍ദ്ധനവിനെതിരെ എസ്.ഡി.പി.ഐ കോഴിക്കോട് സിറ്റിയില്‍ നടത്തിയ റോഡ് നിശ്ചലമാക്കല്‍ സമരം നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം ഉദ്ഘാടനം ചെയ്യുന്നു.[/caption]
Next Story

RELATED STORIES

Share it