ഇന്ധന വില വര്‍ധനയ്‌ക്കെതിരേ എസ്ഡിടിയു ബഹുജന മാര്‍ച്ച്

കോഴിക്കോട്: ഇന്ധന വില വര്‍ധനയ്‌ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന വ്യാപകമായി മെയ് 29ന് കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. അധികാരം നിലനിര്‍ത്താന്‍ കോര്‍പറേറ്റുകളില്‍ നിന്നു കോടിക്കണക്കിന് രൂപ കൈപ്പറ്റി വിലനിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിയ മോദി സര്‍ക്കാരിന്റെ നിലപാടു പ്രതിഷേധാര്‍ഹമാണ്. ലോകവിപണിയില്‍ ക്രൂഡോയില്‍ ബാരലിന് 100 ഡോളര്‍ വില ഉണ്ടായിരുന്നപ്പോള്‍ 71 രൂപ മാത്രമായിരുന്നു പെട്രോള്‍ വില. ഇന്ന് ക്രൂഡോയില്‍ ബാരലിന് 68 ഡോളര്‍ വില ഉള്ളപ്പോള്‍ 83 രൂപ പെട്രോളിന് വില കൊടുക്കേണ്ടി വരുന്നത് എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒത്തുകളി മൂലമാണ്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 30 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നു പറഞ്ഞ മോദി പെട്രോള്‍ ഉല്‍പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം. അധികനികുതി ഒഴിവാക്കി വില നിയന്ത്രണാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ വാസു അധ്യക്ഷത വഹിച്ചു. പി അബ്ദുല്‍ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസാമുദ്ദീന്‍, ബാബുമണി കരുവാരക്കുണ്ട്, ഇസ്മായില്‍ കമ്മന, സലീം കാരാടി സംസാരിച്ചു.
Next Story

RELATED STORIES

Share it