ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന് ഡോക്ടര്‍മാര്‍
BY ajay G.A.G29 Oct 2015 9:22 AM GMT
ajay G.A.G29 Oct 2015 9:22 AM GMT
മുംബൈ: ഷീന ബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കിപ്പനി ഇല്ലെന്ന്്് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ദ്രാണി മുഖര്‍ജിക്ക് ഡെങ്കി ബാധിച്ചതായി സംശയിക്കുന്നെന്ന് ബൈക്കുള ജയിലധികൃതര്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഇന്ദ്രാണിയുടെ ശബ്ദരേഖ പരിശോധിക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് അവരെ ഹാജരാക്കാന്‍ കോടതി ജയിലധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ബൈക്കുള വനിതാ ജയിലധികൃതര്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് മുമ്പാകെ ഇന്ദ്രാണിയുടെ രോഗവിവരം അറിയിച്ചത്. എന്നാല്‍ മുംബൈ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ദ്രാണിയുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ് സാധാരണ പനികൊണ്ടുള്ളതാകാമെന്നും ഇന്ദ്രാണിക്ക് ഡെങ്കിപ്പനി ഇല്ലെന്നുമാണ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്്.
Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT