Cricket

ഇന്ത്യ എ ടീമിന് രണ്ടാം ജയം

ഇന്ത്യ എ ടീമിന് രണ്ടാം ജയം
X

വിശാഖപട്ടണം: ന്യൂസിലന്‍ഡ്് എ ടീമിനെതിരായ നാലാം അനൗദ്യോഗിക മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് 64  റണ്‍സ് ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റിനു 289 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിനിറങ്ങിയ ന്യൂസിലന്‍ഡ് 45.1 ഓവറില്‍ 225 റണ്‍സെടുത്ത് കൂടാരം കയറി.  ഇന്ത്യക്ക് വേണ്ടി  ബാറ്റിങില്‍ അഭിമന്യു ഇൗശ്വരന്‍ 83 റണ്‍സും വിജയ് ശങ്കര്‍ 61 റണ്‍സും  ഡേവിഡ് ഹൂഡ 59 റണ്‍സെടുക്കുകയും ബോളിങില്‍ ഷഹബാസ് നദീം നാലും സിദ്ധാര്‍ത്ത് കൗള്‍ 3 ഉം വിക്കറ്റെടുക്കുകയും ചെയ്തു.ന്യൂസിലാന്‍ഡ് എ ടീമിനു വേണ്ടി ജോര്‍ജ് വര്‍ക്കര്‍ 108 റണ്‍സോടെ മികച്ചു നിന്നു. ഇതോടെ അഞ്ച് അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എ ന്യൂസിലന്‍ഡ് എ ടീമിനോട് 2-0 നു മുന്‍പിലാണ്. ആദ്യത്തെ രണ്ട് ഏകദിനങ്ങളും മഴ മൂലവും മോശം കാലാവസ്ഥ മൂലവും ഉപേക്ഷിച്ചിരുന്നു.അഞ്ചാം ഏകദിനം നാളെ നടക്കും.
Next Story

RELATED STORIES

Share it