World

ഇന്ത്യയുമായി സമാധാന ചര്‍ച്ചകളെ പിന്തുണച്ച് പാക് സൈനികമേധാവി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കുമെന്ന് പാക് സൈനികമേധാവി ജറല്‍ ഖമര്‍ ജവേദ് ബജ്‌വ. പാക് സെനറ്റില്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനു പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം. അതിന് സൈന്യം എല്ലാ പിന്തുണയും നല്‍കും. ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കണമെന്ന് എംപിമാരോടും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങു തടിയാവുന്നത് പാക് സൈന്യമാണെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും ബജ്‌വ പറഞ്ഞു.
Next Story

RELATED STORIES

Share it