Flash News

ഇന്ത്യയുമായി സമയബന്ധിതമായി ചര്‍ച്ച നടത്തും: ചൈന



ബെയ്ജിങ്: അതിര്‍ത്തിത്തര്‍ക്കം ഇന്ത്യയും ചൈനയും സമയബന്ധിതമായി ചര്‍ച്ച ചെയ്യുമെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തും. ഇതിനു മുമ്പ് ഈ വിഷയത്തില്‍ ചൈനയും ഇന്ത്യയും തമ്മില്‍ 19 തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും ചര്‍ച്ചയ്ക്കുള്ള തിയ്യതിയും സമയവും ഈ വര്‍ഷം തന്നെ തീരുമാനിക്കും. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയും ചൈനയും വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും ശ്രമിക്കുകയാണെന്നു ചൈനീസ് വക്താവ് പറഞ്ഞു. യാങ് ജീചി ചൈനയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അടുത്തിടെയാണ് നിയമിതനായത്.
Next Story

RELATED STORIES

Share it