Kollam Local

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ നിലനിര്‍ത്തണം: കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി



കൊല്ലം: ജനാധിപത്യത്തിലും മത സൗഹാര്‍ദ്ദത്തിലും അധിഷ്ഠിതമായ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങളെ കാത്ത് സൂക്ഷിക്കണമെന്നും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. കൊല്ലത്ത് ചേര്‍ന്ന ജമാഅത്ത് ഫെഡറേഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുഗള്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ഇന്ത്യയുടെ അഭിമാനവും വിദേശികളെ ആകര്‍ഷിക്കുന്ന മഹത്തായ പൈതൃകവുമാണ്. അതിന്റെ ചരിത്ര പശ്ചാത്തലം തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു. കര്‍ബലാ ട്രസ്റ്റിന്റെയും ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ ഈ വര്‍ഷത്തെ നബി ദിന സമ്മേളനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു. സമ്മേളനം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി അഞ്ച് ഏരിയാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. താലൂക്ക് പ്രസിഡന്റ് എ അബ്ദുല്‍ അസീസ് (അസീസിയാ ചെയര്‍മാന്‍) അധ്യക്ഷത വഹിച്ചു. പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, മൈലക്കാട് ഷാ, മേക്കോണ്‍ അബ്ദുല്‍അസീസ്, കുഴിവേലില്‍ നാസറുദ്ദീന്‍, ഡോ: ആലിം, ടി എം ഇക്ബാല്‍, അഡ്വ. നൗഷാദ്, അഡ്വ:സുല്‍ഫി, കണ്ണനല്ലൂര്‍ നിസാം, എം ജെ സ്വാദിഖ് മൗലവി, നാഷിദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it