ഇന്ത്യയുടെ അതിവേഗ ട്രെയിന്‍ ചൊവ്വാഴ്ച മുതല്‍

ആഗ്ര: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഗാട്ടിമാന്‍ എക്‌സ്പ്രസ് ചൊവ്വാഴ്ച സര്‍വീസ് ആരംഭിക്കും. ആഗ്ര-ഡല്‍ഹി പാതയില്‍ ഓടുന്ന ട്രെയിന്‍ ഒരുമണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. 195 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിന്‍ എട്ടുമണിക്കൂറെടുത്താണ് സര്‍വീസ് നടത്തുന്നത്. രണ്ട് പൈതൃകനഗരങ്ങളെ ബന്ധിപ്പിച്ച് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന ഗാട്ടിമാന്‍ എക്‌സ്പ്രസ്സിന്റെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭു ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യും. പൂര്‍ണമായും ശീതീകരിച്ച ട്രെയിനില്‍ സാധാരണ നിരക്ക് 690 രൂപയാണ്.
Next Story

RELATED STORIES

Share it