Flash News

ഇന്ത്യയില്‍ കുട്ടികളെ സായുധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നു: യുഎന്‍



ന്യൂയോര്‍ക്ക്: ഇന്ത്യയിലെ മാവോവാദികള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ചു റിപോര്‍ട്ടുകള്‍ ലഭിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ കുട്ടികളാണ് ഇത്തരത്തില്‍ സായുധപ്രവര്‍ത്തനങ്ങളിലേക്കെത്തിപ്പെടുന്നത്. സായുധസംഘങ്ങളും സര്‍ക്കാരുമായുള്ള സംഘര്‍ഷങ്ങള്‍ കുട്ടികളെയും ബാധിക്കുന്നുണ്ട്. മാവോവാദികളടക്കമുള്ള സായുധസംഘങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നതായി യുഎന്നിന് റിപോര്‍ട്ടുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജമ്മുകശ്മീരില്‍ സായുധസംഘങ്ങള്‍ 30ഓളം സ്‌കൂളുകള്‍ തീവച്ചു നശിപ്പിച്ചതായും സര്‍ക്കാരില്‍ നിന്നു റിപോര്‍ട്ട് ലഭിച്ചു. ഏതാനും ആഴ്ചകളോളം സുരക്ഷാസേനകള്‍ സൈനിക ആവശ്യങ്ങള്‍ക്കായി പ്രദേശത്തെ സ്‌കൂളുകള്‍ ഉപയോഗിച്ചതായും സര്‍ക്കാര്‍ റിപോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതായി ഗുത്തേറഷ് പറഞ്ഞു. സായുധ സംഘര്‍ഷങ്ങള്‍ക്കിടെ അകപ്പെട്ട കുട്ടികളെക്കുറിച്ചുള്ള വാര്‍ഷിക റിപോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Next Story

RELATED STORIES

Share it