Breaking News

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ യില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇ യില്‍
X
ദുബയ്:  നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് വൈകിട്ട് 7 മണിക്ക് അബുദബിയിലെത്തുന്നു.

പലസ്ഥീന്‍ സന്ദര്‍ശനം കഴിഞ്ഞെത്തുന്ന പ്രധാനമന്ത്രിക്ക് അബുദബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അത്താഴ വിരുന്നൊരുക്കും. നാളെ രാവിലെ അബുദബി രക്തസാക്ഷി സ്മാരകത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച ശേഷം രാവിലെ ബുര്‍ജ് ഖലീഫക്ക് സമീപമുള്ള ദുബയ് ഒപേര ഹൗസില്‍ ഇന്ത്യന്‍ സമൂഹത്തെ മോഡി അഭിസംബോധന ചെയ്യും. അബുദബിയില്‍ പണിയുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. പിന്നീട് മദീനത്ത് ജുമൈര ഹോട്ടലില്‍ വെച്ച് നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യ പ്രഭാഷണം 2015 ലാണ് മോദി ആദ്യമായി യുഎഇ സന്ദര്‍ശനം നടത്തുന്നത്. ഈ സന്ദര്‍ശനത്തിലാണ് അബുദബിയില്‍ ക്ഷേത്രം പണിയാന്‍ തീരുമാനം കൈക്കൊണ്ടത്്്.

പിന്നീട് ഒമാന്‍ സന്ദര്‍ശനത്തിനായി മസ്‌കത്തിലേക്ക് പറക്കും. റോയല്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാന മന്ത്രിയെ ഒമാന്‍ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മെഹ്്മൂദ് അല്‍ സൈദ് സ്വീകരിക്കും. കാല്‍ ലക്ഷം ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന പൊതു പരിപാടിയില്‍ നരേന്ദ്ര മോഡി സംബോധന ചെയ്യും. ഞായറാഴ്ച രാത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച രാവിലെ മോഡി മസ്‌കത്തിലെ സുല്‍ത്താന്‍ ഖാബൂസ് മോസ്‌ക്കും ശിവക്ഷേത്രവും സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it