Cricket

ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം ചെയര്‍മാന്‍ സ്ഥാനം വെങ്കിടേഷ് പ്രസാദ് രാജിവച്ചു; ലക്ഷ്യം ഐപിഎല്‍?

ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം ചെയര്‍മാന്‍ സ്ഥാനം വെങ്കിടേഷ് പ്രസാദ് രാജിവച്ചു; ലക്ഷ്യം ഐപിഎല്‍?
X


മുംബൈ: ഇന്ത്യന്‍ ജൂനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വെങ്കിടേഷ് പ്രസാദ് രാജിവച്ചു. ബിസിസി ഐയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍കൂടിയായ പ്രസാദ് രാജിവച്ചത്. ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ലോകകപ്പില്‍ കിരീടം നേടിയതിന് പിന്നാലെയാണ് പ്രസാദിന്റെ രാജി. ലോകകപ്പില്‍ ഇന്ത്യ വിജയിച്ചിട്ടും പ്രസാദിന് പാരിതോഷികം ലഭിച്ചില്ലെന്നും അതിനാലാണ് രാജിവച്ചതെന്നുമാണ് റിപോര്‍ട്ടുകളുള്ളത്.  അതേ സമയം സ്വകാര്യ ആവശ്യങ്ങള്‍ക്കായാണ് താന്‍ രാജിവച്ചതെന്ന് പ്രസാദ് അറിയിച്ചു. എന്നാല്‍ ഐപിഎല്‍ ആരംഭിക്കാനിരിക്കെ ഏതെങ്കിലും ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാവും പ്രസാദ് രാജിവച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. രാജി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്റ്് സി കെ ഖന്ന പറഞ്ഞു.  നേരത്തെ ഇന്ത്യന്‍ ദേശീയ ടീം സെലക്ടറായിരുന്ന പ്രസാദ് 2016ലാണ് ആ സ്ഥാനം രാജിവച്ചത്.
Next Story

RELATED STORIES

Share it