ഇന്ത്യക്കു വിജയത്തുടക്കം; സിംബാബ്വെയെ ഇന്ത്യ ഒമ്പത് വിക്കറ്റിനു തകര്‍ത്തു, രാഹുലിന് സെഞ്ച്വറി (100*)
BY Sumeera SMR11 Jun 2016 6:59 PM GMT
Sumeera SMR11 Jun 2016 6:59 PM GMT
ഹരാരെ: തകര്‍പ്പന്‍ ജയത്തോടെ യുവ ഇന്ത്യ സിംബാബ്വെ പര്യടനത്തിനു തുടക്കമിട്ടു. ഇന്നലെ നടന്ന ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഗംഭീര ജയമാണ് ടീം ആഘോഷിച്ചത്. അരങ്ങേറ്റക്കാരന്‍ ലേകേഷ് രാഹുലിന്റെ (100*) കന്നി സെഞ്ച്വറിയാണ് മല്‍സരത്തിന്റെ സവിശേഷത.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ സിംബാബ്വെ ഒരു പന്ത് ബാക്കിനില്‍ക്കെ 168 റ ണ്‍സിനു പുറത്തായി. എല്‍റ്റന്‍ ചിഗുംബുര (41) മാത്രമാണ് ആതിഥേയനിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം നേടിയ ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍ എന്നിവരും ചേര്‍ന്ന് സിംബാബ്വെയെ വരിഞ്ഞുകെട്ടുകയായിരുന്നു.
മറുപടിയില്‍ മറുനാടന്‍ മലയാളി കരുണ്‍ നായര്‍ (7) തുടക്കത്തില്‍ പുറത്തായെങ്കിലും രാഹുലും അമ്പാട്ടി റായുഡും (62*) ചേര്‍ന്ന് 42.3 ഓവറില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചു. അപരാജിതമായ രണ്ടാം വിക്കറ്റില്‍ രാഹുല്‍ -റായുഡു ജോടി 162 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 115 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്സറും രാഹുലിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.

Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT