ഇന്ത്യക്കു പകരംഭാരതം ആവശ്യമില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ എന്നതിനു പകരം രാജ്യത്തെ ഭാരതം എന്നു വിളിക്കേണ്ട ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക-അനൗദ്യോഗിക രേഖകളില്‍ രാജ്യത്തെ ഭാരതം എന്ന് അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജിയില്‍ പ്രതികരണം അറിയിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഭരണഘടനയുടെ അനുച്ഛേദം1(1)ല്‍ ഇന്ത്യ അതായത് ഭാരതം സംസ്ഥാനങ്ങളുടെ യൂനിയനാണെന്നു വ്യക്തമാകുന്ന സാഹചര്യത്തില്‍ പേരില്‍ പ്രത്യേകമായ മാറ്റം ആവശ്യമില്ല. ഭരണഘടനാ കരട് തയ്യാറാക്കുമ്പോള്‍ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ രാജ്യത്തിന്റെ പേര് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നതിനു ശേഷമാണ് അനുച്ഛേദം 1 ഐകകണ്‌ഠ്യേന എഴുതിച്ചേര്‍ത്തതെന്ന് ആഭ്യന്തര മന്ത്രാലയം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it