Flash News

ഇന്ത്യക്കും അഫ്ഗാനുമിടയില്‍ ചരക്കുവിമാന സര്‍വീസ്‌



ന്യൂഡല്‍ഹി/കാബൂള്‍: ഇന്ത്യക്കും അഫ്ഗാനിസ്താനുമിടയിലെ ആദ്യ ചരക്കു വിമാനസര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു. 60 ടണ്ണോളം വരുന്ന ഔഷധ സസ്യങ്ങള്‍ വഹിച്ചുള്ളതായിരുന്നു ഇന്നലെ അഫ്ഗാനില്‍നിന്ന് ഇന്ത്യയിലെത്തിയ ആദ്യ ചരക്കുവിമാനം. പാകിസ്താന്‍ അതിര്‍ത്തി ഒഴിവാക്കി ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്താനിലേക്കുള്ള ചരക്കുകടത്തിന് വിമാന സര്‍വീസ് സഹായകരമാവും. അഫ്ഗാനിസ്താനെ ഒരു കയറ്റുമതി രാജ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാബൂളില്‍ വിമാന സര്‍വീസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു. വിപണിയുടെ ആവശ്യത്തിനനുസരിച്ച് ചരക്കുവിമാന സര്‍വീസ് വര്‍ധിപ്പിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച അഫ്ഗാനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോഹ്‌റ പറഞ്ഞു.
Next Story

RELATED STORIES

Share it