World

ഇന്തോനീസ്യയില്‍ പോലിസ് ആസ്ഥാനത്ത് ആക്രമണം

ജകാര്‍ത്ത: ഇന്തോനീസ്യയില്‍ സുമാത്രയിലെ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ ആക്രമണം. ഒരു പോലിസ് ഓഫിസറും നാല് അക്രമികളും കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. മിനി വാനിലാണ് ആയുധധാരികളായ അക്രമികള്‍ പോലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. മിനി വാന്‍ ഇടിച്ചാണ് പോലിസ് ഓഫിസര്‍ കൊല്ലപ്പെട്ടത്. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന അക്രമി പോലിസ് പിടിയിലായിട്ടുണ്ട്. ഇന്തോനീസ്യയിലെ  രണ്ടാമത്തെ വലിയ നഗരമായ സുരാബയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 26 പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 13 പേര്‍ അക്രമികളായിരുന്നു.
Next Story

RELATED STORIES

Share it