ഇനിയും എത്രപേര്‍?ഉത്തരമില്ലാതെ അധികൃതര്‍

തിരുവന്തപുരം: ദുരന്തക്കാറ്റ് വീശി ഒരാഴ്ച പിന്നിടുമ്പോഴും എത്രപേര്‍ ഇനിയും കടലിലുണ്ടെന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരമില്ല. ഇനി രക്ഷിക്കാനുള്ളത് 96 പേരെയെന്നാണ് മുഖ്യമന്ത്രിയും റവന്യൂവകുപ്പും പറയുന്നത്. കഴിഞ്ഞദിവസം 92 പേര്‍ എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീടുകള്‍ കയറിയിറങ്ങി ലത്തീന്‍ സഭ ശേഖരിച്ച കണക്ക് പ്രകാരം 247 പേര്‍ തിരികെയെത്താനുണ്ട്. ഇതില്‍ 106 പേരാണ് ഓഖി ദുരന്തമുണ്ടായ 29, 30 തിയ്യതികളില്‍ കടലില്‍ പോയവര്‍. ബാക്കി 141പേര്‍ ദിവസങ്ങള്‍ക്ക് മുമ്പ് വലിയ ബോട്ടുകളിലും മറ്റും പോയവരാണ്. ഇവരേക്കുറിച്ചും ഇത്രയും ദിവസമായിട്ട് ഒരു വിവരവുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ ബോട്ടുകളില്‍ പോയവരുടെ കണക്ക് ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവാത്തതാണ് ഈ വ്യത്യാസത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ തിരച്ചിലില്‍ ഇപ്പോള്‍ കണ്ടെത്തുന്നതിലേറെയും വലിയ ബോട്ടുകളില്‍ പോയവരെയാണെന്നത് മറ്റുള്ളവരേക്കുറിച്ചുള്ള ആധി വര്‍ധിപ്പിക്കുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കപ്പലിലുള്ള തിരച്ചില്‍ നൂറ് നോട്ടിക്കല്‍ മൈലിനപ്പുറം ഉള്‍ക്കടലില്‍ പുരോഗമിക്കുന്നുണ്ട്. അതിനിടെ തീരവാസികള്‍ക്ക് നല്‍കുന്ന സൗജന്യറേഷനില്‍ കൃത്രിമം കാണിച്ച റേഷന്‍കടകള്‍ക്കെതിരേ റവന്യൂവകുപ്പ് നടപടി സ്വീകരിച്ചു. അതേസമയം ചുഴലിക്കാറ്റില്‍ ഇതുവരെ സംസ്ഥാനത്ത് 40 കോടിയുടെ കൃഷി നാശമുണ്ടായെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it