World

ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം ക്ലോറിന്‍ പ്രയോഗിച്ചു

ദമസ്‌കസ്: സിറിയയിലെ വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം ക്ലോറിന്‍ പ്രയോഗിച്ചതായി റിപോര്‍ട്ട്. ഇദ്‌ലിബിലെ സറാഖിബ് മേഖലയിലാണ് ക്ലോറിന്‍ ആക്രമണം. ശ്വാസ തടസ്സത്തെത്തുടര്‍ന്ന്  ഒമ്പതു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിറിയന്‍ ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. സിറിയ സിവില്‍ ഡിഫന്‍സിന്റെ മൂന്ന് രക്ഷാ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. സിറിയന്‍ -റഷ്യന്‍ വ്യോമാക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം സിറിയന്‍ വിമതര്‍ റഷ്യന്‍ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തുകയും  രക്ഷപ്പെടാന്‍ ശ്രമിച്ച പൈലറ്റിനെ  കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്് റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്്. സറാഖിബില്‍ നിരവധി വ്യാമാക്രമണങ്ങള്‍ ഉണ്ടായതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.  എന്നാല്‍, കൊല്ലപ്പെട്ട പൈലറ്റിന് രക്്തസാക്ഷി പരിവേഷമാണ് ഇന്നലെ റഷ്യന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ നല്‍കിയത്. പിടികൂടപ്പെടുന്നതിനു മുമ്പ് പൈലറ്റ്്് വിമതര്‍ക്കതിരേ  ഗ്രനേഡ് വലിച്ചെറിഞ്ഞതായി  റഷ്യന്‍ പ്രതിരോധ  മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാനല്‍ റിപോര്‍ട്ട് ചെയ്തു. ധീരമായ പ്രവൃത്തിയായാണ് സൈന്യം ഇതിനെ വിശേഷിപ്പിച്ചത്്. പൈലറ്റിന് മരണാനന്തര ബഹുമതിയായി ഹീറോ ഓഫ് റഷ്യ അവാര്‍ഡ് നല്‍കുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it