Flash News

ഇത് സിനിമയിലെ ദൃശ്യമാണോ എന്ന് ലോകം ചിന്തിച്ചേക്കാം: കിം ജോങ് ഉന്‍

സിംഗപ്പൂര്‍ സിറ്റി:  ഈ ചരിത്രനിമിഷം സിനിമയിലെ ഒരു ദൃശ്യമാണോ എന്നു ലോകം ഒരു നിമിഷം ചിന്തിച്ചേക്കാമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. സിങ്കപ്പൂരിലെ കാപില്ല ഹോട്ടലില്‍ ട്രംപുമായി ഹസ്തദാനം ചെയ്യുന്ന നിമിഷം കിമ്മിനെ തന്നെ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഇരു വരും കണ്ടുമുട്ടിയ ആദ്യ നിമിഷം ഇരു നേതാക്കളും ഒരു നിര്‍ദേശകന്റെ നിലപാട് സ്വീകരിച്ചെങ്കിലും ഇരുവരുടെയും മുഖത്ത് ആകാശയുണ്ടായിരുന്നു. ഇരു വരുടെയും ആദ്യ ഹസ്തദാനം 13 സെക്കന്‍ഡ് നീണ്ടു നിന്നു. ആദ്യഘട്ടത്തില്‍ ന്നെ ആദിപത്യം നേടാനായിരുന്നു ട്രംപിന്റെ ശ്രമം.
ഉച്ചക്കോടിയുടെ വേദിയിലേക്കു വരുമ്പോള്‍ ഇരുവരും ഗൗരവത്തിലായിരുന്നു. പിറകിലായി ഉത്തര കൊറിയന്‍, യുഎസ് പതാകകള്‍ അനാവരണം ചെയ്ത വേദിയില്‍ ഇരുവരും എത്തി. വൈകാതെ ഇരുനേതാക്കളുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു. പിന്നീട്് ഹസ്തദാനം നടത്തി. ആദ്യത്തെ സെഷനിലെ കൂടിക്കാഴ്ചയ്ക്കായി ട്രംപിനെയും കിമ്മിനെയും കൂടാതെ വിവര്‍ത്തകര്‍ മാത്രമാണു മുറിയിലുണ്ടായിരുന്നത്.
ലോകം മുഴുവന്‍ ഈ നിമിഷം ഉറ്റുനോക്കുകയാണ്. ഈ ദൃശ്യം സിനിമയിലെ ഭാഗമല്ലേയെന്നു ലോകത്തിലെ ഒരുപാടു പേര്‍ സംശയിച്ചേക്കാം- കിം ജോങ് ഉന്‍ പറഞ്ഞു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല ബന്ധം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചാണു ട്രംപ് സംസാരിച്ചത്. വെല്ലുവിളികളുണ്ടെന്നു കിം പറഞ്ഞെങ്കിലും ട്രംപുമായി സഹകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു.
40 മിനിറ്റിലേറെ നീണ്ട സ്വകാര്യ സംഭാഷണത്തിനു ശേഷം ട്രംപും കിമ്മും പുറത്തിറങ്ങി. ഇരുരാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം കൂടിയാലോചനയ്ക്കായി വീണ്ടും യോഗം ചേര്‍ന്നു.
ചര്‍ച്ചയ്ക്കായി ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍, വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ മേധാവി ജോണ്‍ കെല്ലി, എന്നിവരും കിമ്മിനൊപ്പം മുന്‍ സൈനിക ഇന്റലിജന്‍സ് മേധാവി കിം യോങ് കോളും വിദേശകാര്യ മന്ത്രി റി യോങ് ഹോയും ഭരണകക്ഷി പാര്‍ട്ടിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ റി സു യോങും പങ്കെടുത്തിരുന്നു.
ഉച്ചകോടിക്കു തലേദിവസം കിം സിങ്കപ്പൂരിലെ മെറീന ബേ സാന്റ്‌സ് റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. നൂറുകണക്കിനു റിപോര്‍ട്ടര്‍മാരും സിംഗപ്പൂര്‍ നിവാസികളും കിമ്മിന്റെ പേര് ഉറക്കെ വിളിച്ചു. വിദേശ ടൂറിസ്റ്റുകളടക്കമുള്ളവര്‍ മൊബൈലില്‍ കിമ്മിന്റെ ചിത്രമെടുത്തു.
Next Story

RELATED STORIES

Share it