ഇതു സമര്‍പ്പണത്തിന്റെ മഹാവിജയം
BY shadina sdna7 Oct 2017 4:05 PM GMT
X
shadina sdna7 Oct 2017 4:05 PM GMT
ഹനീഫ എടക്കാട്
തിരുവനന്തപുരം: അനവധി യാത്രകളും റാലികളും കണ്ട അനന്തപുരിക്ക് വിപ്ലവത്തിന്റെ പുതുകാഴ്ചയും കേള്‍വിയും നല്കി പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം. ചുരുങ്ങിയ ദിവസങ്ങളുടെ ഒരുക്കംകൊണ്ട് ജനലക്ഷങ്ങളാണു തലസ്ഥാന നഗരിയില്‍ ഒഴുകിയെത്തിയത്. ബഹുജനറാലിയും സമ്മേളനവും പരാജയപ്പെടുത്താന്‍ അവസാന മണിക്കൂറിലും അണിയറയില്‍ ശ്രമം നടത്തിയ തല്പരകക്ഷികളുടെ എല്ലാ വൈതരണികളെയും നിശ്ചയദാര്‍ഢ്യവും നേതൃത്വവും സമര്‍പ്പണവുംകൊണ്ട് വോളന്റിയര്‍മാരും മറികടക്കുകയായിരുന്നു. അതിരാവിലെ മുതല്‍ സംസ്ഥാനത്തിന്റെ നാനാദിക്കുകളില്‍ നിന്നും പ്രത്യേക വാഹനത്തിലും തീവണ്ടികളിലുമായി ആളുകള്‍ റാലിയിലും സമ്മേളനത്തിലും പങ്കെടുക്കാനെത്തി. പിഞ്ചുകുഞ്ഞു മുതല്‍ വയോധികര്‍ വരെ സംഘപരിവാര ഫാഷിസത്തിനെതിരേ ക്ഷുഭിതയൗവനത്തിന്റെ ചൂരും ചൂടും പ്രകടിപ്പിച്ചാണ് പ്രകടനവഴിയില് കടന്നുപോയത്. റാലി കടന്നുപോയ കിലോമീറ്ററുകള്‍ വരുന്ന അനന്തപുരിയുടെ ഇരുവീഥികളിലും പതിനായിരങ്ങളാണ് ജാഥ വീക്ഷിക്കാനെത്തിയത്. മഴയില്‍ ചളി നിറഞ്ഞ പുത്തരിക്കണ്ടം മൈതാനം ഞൊടിയിടകൊണ്ടാണ് അനുകൂലമായ പ്രതലമാക്കി വോളന്റിയര്‍മാര്‍ മാറ്റിയത്. വനിതാ പോലിസുകാരടക്കം ആയിരക്കണക്കിന് പോലിസുകാരെ വിന്യസിച്ചിരുന്നെങ്കിലും അവര്‍ക്കടക്കം കാഴ്ചക്കാരുടെ റോള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പതിവുപോലെ അച്ചടക്കത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നേര്‍സാക്ഷ്യമായ പ്രകടനവും സമ്മേളനവും പൊതുജനത്തിന് പുതിയ അനുഭവവും കാഴ്ചയുമായി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT