Kollam Local

ഇതര സംസ്ഥാന മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലിസ്

കൊല്ലം: ഇതരസംസ്ഥാന മോഷ്ടാക്കള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു. വിവിധ ജില്ലകളില്‍ രാത്രി കാലങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തി മോഷണം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്. അക്രമ സംഘത്തില്‍ അഞ്ചിലധികം ആള്‍ക്കാരുള്ളതായും ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെട്ടതായും സംശയിക്കുന്നു.റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെയും യാത്രക്കാരുടേയും പ്രത്യക ശ്രദ്ധയും ആവശ്യമാണ്. ഇതര ഭാഷ സംസാരിക്കുന്ന സംഘം വാഹനം യാത്രയ്ക്കും മറ്റും വിളിക്കുമ്പോഴോ ഏതെങ്കിലും സംഘമായി വരുന്നവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നുന്ന പക്ഷമോ ഉടന്‍ തന്നെ വിവരം അറിയിക്കേണ്ടതാണെന്നും പോലിസ് അറിയിച്ചു. അസ്വാഭിവികമായ എന്തെങ്കിലും സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 100, 1090, 047426000, 047426100, 04742742265 നമ്പരുകളില്‍ ബന്ധപ്പെടണംഹരിതസംഗമം
Next Story

RELATED STORIES

Share it