ernakulam local

ഇതര സംസ്ഥാനക്കാരെ സഹായിക്കുന്നത് മലയാളികള്‍

പെരുമ്പാവൂര്‍: പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മയക്കു മരുന്ന്, നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിക്കുന്നത് മലയാളികളെന്ന് സൂചന. ഇത്തരക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്നും പോലിസ്.
മലയാളിയുടെ സഹായത്തോടെ നാലു ചാക്കിലായി സൂക്ഷിച്ച 30,000 വരുന്ന നിരോധിത അസം പുകയിലയാണ് ഇക്കുറി പെരുമ്പാവൂരില്‍ നിന്നും പിടികൂടിയത്.
രണ്ട് ഇതര സംസ്ഥാനക്കാരേയും സൂക്ഷിക്കാന്‍ വീടു വാടകയ്ക്ക് നല്‍കിയ ചേലാമറ്റം സ്വദേശി തോട്ടത്തിക്കുളം യൂനുസിനേയും പോലിസ് പിടികൂടിയിട്ടുണ്ട്. ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പി പി റോഡിലെ കെട്ടിടത്തില്‍ നിന്നാണ് പുകയിലയും അസം ബല്ലാരി സ്വദേശികളായ അബ്ദുല്‍ ഹുസയ്ന്‍, അബ്ദുര്‍റഹിമാന്‍ എന്നിവരെ ലക്ഷങ്ങള്‍ വില മതിക്കുന്ന മാഡ് ലീഫ് എന്നപേരിലുള്ള ഉല്‍പന്നവുമായി പിടികൂടിയത്. പ്രതികള്‍ രാത്രിയില്‍ തട്ടുകടകളും ചെറുകിട കടകളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുമാണ് കച്ചവടം നടത്തി വന്നിരുന്നത്.
മൊത്ത കച്ചവടക്കാരാണ് പിടിയിലായതെങ്കിലും ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റുള്ളവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സാണ് പ്രതികളെ പിടികൂടിയത്. പട്ടാലില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ രണ്ടു കോടി വരുന്ന ഗ്രീന്‍ ഹാഷിഷ് ഉള്‍പെടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പക്കല്‍ നിന്നും കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it