malappuram local

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രോഗപരിശോധന ആരംഭിച്ചു

മലപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളില്‍ കണ്ടുവരുന്ന സാംക്രമിക രോഗങ്ങളുടെ പരിശോധനയ്ക്കായി ജില്ലയില്‍ മൈഗ്രന്റ് ടീമിന്റെ പ്രവര്‍ത്തനം തുടങ്ങി. ഒരു ഡോക്ടര്‍, ഒരു കോ-ഓഡിനേറ്റര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ലാബോറട്ടറി ടെക്‌നീഷ്യന്‍ എന്നീ അഞ്ച് പേരടങ്ങുന്ന ടീം ദിവസേന വൈകീട്ട് ആറുമുതല്‍ 10 വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രോഗ പരിശോധന നടത്തും. മലമ്പനി, മന്തുരോഗം, കുഷ്ഠരോഗം, ക്ഷയം എന്നീ രോഗങ്ങളുടെ പരിശോധനയാണ് പ്രധാനമായും നടത്തുക. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പൊന്‍മള ഗ്രാമപ്പഞ്ചായത്തിലെ മാണൂര്‍ ജങ്ഷനില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ മുസ്തഫ വള്ളുകുന്നന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫിസര്‍ ബി എസ് അനില്‍കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍, വാര്‍ഡ് മെംബര്‍ മുസ്തഫ മള്ളപ്പത്ത്, മണി പൊന്മള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി ദേവാനന്ദ്  സംസാരിച്ചു.
Next Story

RELATED STORIES

Share it