Idukki local

ഇടുക്കി ഇനി മിടുക്കി : പട്ടയം അപേക്ഷകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ മൊബൈല്‍ ആപ്പും



ഇടുക്കി: ഇടുക്കി ജില്ലയില്‍ 2017ല്‍ സമര്‍പ്പിച്ച പട്ടയ അപേക്ഷകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ മിടുക്കി എന്ന പേരില്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് തയ്യാറായി. 29,000ഓളം അപേക്ഷകളാണ് ഇതുവരെ ജില്ലയിലെ ഏഴ് ഭൂമി പതിവ് ഓഫിസുകള്‍ വഴി ലഭിച്ചിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. അപേക്ഷകള്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലഭിക്കും. എട്ട് അക്ക രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള രസീത് എല്ലാ അപേക്ഷകര്‍ക്കും ലഭ്യമാക്കി. ഈ നമ്പര്‍ മുഖേനയാണ് അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കേണ്ടത്. ഈ നമ്പര്‍ ആപ്പില്‍ കൊടുത്തുകഴിഞ്ഞാല്‍ അപേക്ഷകന്റെ വിവരങ്ങളും ഇതുവരെയുള്ള നടപടിക്രമങ്ങളും മൊബൈല്‍ സ്‌ക്രീനില്‍ തെളിയും. അപേക്ഷ നിരസിച്ചപക്ഷം അതിന്റെ കാരണവും ലഭ്യമാകും. ഇടുക്കി ജില്ലാ ഭരണകൂടം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ാശറൗസസശ എന്ന ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാകും. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു.
Next Story

RELATED STORIES

Share it