Idukki local

ഇടുക്കി ഇക്കോ ലോഡ്ജ് പദ്ധതി പുതിയ ലാവണം തേടുന്നു



ഇടുക്കി: ഇടുക്കി ആര്‍ച്ച്ഡാമിന് സമീപം നിര്‍മ്മിക്കുന്ന അഞ്ച് കോടി രൂപയുടെ ഇക്കോ ലോഡ്ജ് നിര്‍മ്മാണം പ്രതിസന്ധിയില്‍. കരാര്‍ ഏറ്റെടുത്ത കെ ഐഡിസി എന്ന ഏജന്‍സി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വഴി തര്‍ക്കം ഉന്നയിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇടുക്കി ആര്‍ച് ഡാമിന്റെ അടിഭാഗത്തേയ്ക്ക് പോകുന്നതിന് കെഎസ്ഇബി നിര്‍മ്മിച്ച സ്വകാര്യ റോഡ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കുന്നതിനാണ് കെഎസ്ഇബി എതിര്‍പ്പ് പ്രകടിപ്പിച്ചത്.ഇത് കൂടാതെ ഡാമിന് സമീപത്തായി മുന്‍ ഭാഗത്ത് ഹോട്ടല്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനും വിയോജിപ്പുണ്ട്.കെഎസ്ഇബിയുടെ എതിര്‍പ്പ് വന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാറുകാരന്‍ നിര്‍ത്തി.മറ്റെരു സ്ഥലം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടികളുടെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്ഥലം കണ്ടെത്തുമ്പോള്‍ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്യാതെ ഭരണാധികാരികള്‍ ഏകപക്ഷീയമായി എടുക്കുന്ന തീരുമാനമാണ് ഇത്തരം പദ്ധതികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.ഇടുക്കി ഡാമിന് സമീപം ദേശിയോദ്യാനം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ അനുമതി നല്‍കിരുന്നു.പദ്ധതിക്കായി ജില്ലാപഞ്ചായത്ത് 105 ഏക്കര്‍ സ്ഥലം സൗജന്യമായി ടൂറിസം വകുപ്പിന് വിട്ടുകൊടുത്തു.പദ്ധതിയുടെ ആദ്യ ഘട്ടമായി 31,9,132,43രൂപ അനുവദിച്ചു.ഇത് പ്രകാരമുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് ശേഷം രണ്ടം ഘട്ടത്തിലേക്കുള്ള പദ്ധതി തയ്യാറാക്കി സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം വകുപ്പിന് നല്‍കിയില്ല.ഇതിന് മുന്‍കൈയെടുക്കാന്‍ ജനപ്രതിനിധികളും തയ്യാറായില്ലയെന്ന ആരോപണമുണ്ട്.ഇതോടെ ഇടുക്കി ദേശീയോദ്യാന പദ്ധതി നിശ്ചലമായി.പദ്ധതിക്കായി ജില്ലാപഞ്ചായത്ത് കൈമാറിയ സ്ഥലമാണ് നിലവില്‍ എക്കോ ലേഡ്ജ്,യാത്രി നിവാസ്,മ്യൂസിയം,എക്‌സിവിഷന്‍ ഹാള്‍ തുടങ്ങിയ പദ്ധതികള്‍ക്കായി തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it