ernakulam local

ഇടക്കൊച്ചി - അരൂര്‍ പാലത്തിന് 25 ലക്ഷം എസ്റ്റിമേറ്റ്‌



കൊച്ചി:  ഇടക്കൊച്ചി -അരൂര്‍ പാലത്തിന്റെ തകരാര്‍ പരിഹരിക്കുന്ന—തിന് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.  വൈറ്റില-അരൂര്‍ ബൈപാസും പാലവും വന്നതോടെ പശ്ചിമകൊച്ചിയെ ബന്ധിപ്പിക്കുന്ന ഇടക്കൊച്ചി-അരൂര്‍ പാലം അവഗണന നേരിടുകയും അറ്റകുറ്റപണികള്‍ നടത്താതെ അപകടാവസ്ഥയിലാവുകയും ചെയ്തു.  പാലം നിലംപൊത്താവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  വാഹനം കടന്നു പോകുമ്പോള്‍ കുലുങ്ങുന്നുണ്ട്.  മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി മോഹനദാസിന്റെ നിര്‍ദ്ദേശാനുസരണം തങ്ങള്‍ പാലം പരിശോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  പാലത്തിന്റെ അടിസ്ഥാനത്തില്‍ ബലക്കുറവുണ്ടെന്ന് കണ്ടെത്തണമെങ്കില്‍ വിശദമായ പഠനം ആവശ്യമാണെ് റിപോര്‍ില്‍ പറയുന്നു.  എന്നാല്‍ പാലത്തിന്റെ സ്ട്രക്ചറില്‍ അപാകതയുണ്ട്.  തകരാര്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറെ അറിയിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it