Kollam Local

ഇഎസ്‌ഐ സബ് റീജിയനല്‍ ഓഫിസ്: സിഐടിയു മാര്‍ച്ച് ഇന്ന്‌

കൊല്ലം:കൊല്ലം ഇഎസ്‌ഐ സബ് റീജിയണല്‍ ഓഫിസ് മറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തില്‍ കൊല്ലത്ത് ആശ്രാമത്തുള്ള ഇഎസ്‌ഐ സബ് റീജിയണല്‍ ഓഫിസിനു മുന്നിലേയ്ക്ക് ഇന്ന് രാവിലെ മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും നടത്തുമെന്ന് സിഐടിയു കൊല്ലം ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് സുദേവനും പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ പണിയെടുക്കുന്ന ജില്ലകളാണ് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട.  ലക്ഷക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന ഈ ജില്ലകളിലെ വിവിധ തൊഴിലാളി സംഘടനകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഇഎസ്‌ഐ യുടെ സബ് റീജിയണല്‍ ഓഫിസ് കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സബ് റീജിയണല്‍ ഓഫിസിനു കീഴില്‍ ആലപ്പുഴ, ആശ്രാമം, എഴുകോണ്‍ എന്നീ മൂന്ന് ആശുപത്രികളും 14 ഇഎസ്‌ഐ ഓഫിസുകളും ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.കണ്‍വന്‍ഷനും പുരസ്‌ക്കാരവും അഞ്ചല്‍:പിഡിപി യുടെ പോഷക സംഘടനയായ പീപ്പിള്‍സ് ഹെല്‍ത്ത്‌ഫോറം കൊല്ലം ജില്ലാകണ്‍വെന്‍ഷനും പ്രഥമ ജീവകാരുണ്യ പുരസ്‌കാരവും ഇന്ന് വൈകീട്ട് മൂന്നിന് അഞ്ചല്‍ കുന്നുംപുറം ടവറില്‍ വച്ച് നടക്കും. ജീവകാരുണ്യ രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് പിഎച്ച്എഫ് പ്രഥമ ജീവകാരുണ്യ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവന്‍ ജനറല്‍ സെക്രട്ടറി പുനലൂര്‍ സോമരാജന് സമ്മാനിക്കും.തുടര്‍ന്ന് നടക്കുന്ന കണ്‍വെന്‍ഷനില്‍ പിഎച്ച്എഫ് ജില്ലാ ജനറല്‍ കണ്‍വീനര്‍ അമീര്‍ ഹംസ അധ്യക്ഷത വഹിക്കും. പിഎച്ച്എഫ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ റ്റിഎ മുജീബ് റഹ്മാന്‍ എറണാകുളം ഉദ്ഘാടനം നിര്‍വ്വഹിക്കും.അന്‍സീം തിരുവല്ല, യുകെ അബ്ദുല്‍റഷീദ് മൗലവി, മൈലക്കാട്ഷാ, സാബു കൊട്ടാരക്കര, കൊല്ലൂര്‍വിള സുനില്‍ഷാ, തെങ്ങുംതറയില്‍ ഷാഹുല്‍ഹമീദ്, മനാഫ്പത്തടി, ബിഎന്‍ ശശികുമാര്‍, സതീശന്‍ തട്ടാശ്ശേരി, നിഥിന്‍ ജി നെടുമ്പിനാല്‍ സംസാരിക്കും.
Next Story

RELATED STORIES

Share it