ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ പോരില്‍ യുനൈറ്റഡ് നേടി; റയല്‍ മുന്നേറി

ലണ്ടന്‍/ മാഡ്രിഡ്: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ഡാര്‍ബിയില്‍ യുനൈറ്റഡ് വെന്നിക്കൊടി പാറി ച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് യുനൈറ്റഡ് സിറ്റിയെ മറികടന്നത്. മറ്റൊരു കളിയില്‍ ബോണ്‍മൗത്തിനെ 3-0നു തകര്‍ത്ത് ടോട്ടനം ഹോട്‌സ്പര്‍ കിരീടസാധ്യതകള്‍ നിലനിര്‍ത്തി.
അതേസമയം, സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാ രായ റയല്‍ മാഡ്രിഡ് മിന്നുന്ന വിജയം കരസ്ഥമാക്കി. യൂറോപ ലീഗ് വിജയികളായ സെവിയ്യയെയാണ് റയല്‍ സ്വന്തം മൈതാനത്ത് 4-0നു തുരത്തിയത്.
മാഞ്ചസ്റ്റര്‍ രക്ഷകനായി വീണ്ടും
റഷ്‌ഫോര്‍ഡ്
പ്രമുഖ താരങ്ങളുടെ പരിക്കിനെത്തുടര്‍ന്ന് സീനിയ ര്‍ ടീമിലേക്ക് പ്രമോഷന്‍ ലഭിച്ച യുവതാരം മാര്‍കസ് റഷ്‌ഫോര്‍ഡ് വീണ്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹീറോയായി. ചിരവൈരികളായ സിറ്റിക്കെതിരേ അവരുടെ മൈതാനത്തു നടന്ന കളിയില്‍ റെഡ് ഡെവിള്‍സിന്റെ വിജയഗോള്‍ റഷ്‌ഫോര്‍ഡിന്റെ വകയായിരുന്നു. 16ാം മിനിറ്റിലാണ് താരം നിറയൊഴിച്ചത്.
തോല്‍വിയോടൊപ്പം ഒന്നാംനമ്പര്‍ ഗോളി ജോ ഹര്‍ട്ടിനും പ്ലേമേക്കര്‍ റഹീം സ്റ്റര്‍ലിങിനും പരിക്കേ റ്റത് സിറ്റിക്ക് മറ്റൊരു ആഘാതമായി.
ലീഗിലെ മറ്റൊരു കളിയില്‍ ഹാരി കെയ്‌നിന്റെ ഇരട്ടഗോളാണ് ബോണ്‍മൗത്തിനെതിരേ ടോട്ടനത്തിന് അനായാസജയം സമ്മാനിച്ചത്.
ബേല്‍ റെക്കോഡ് ബുക്കില്‍
സെവിയ്യക്കെതിരേ റയലിനായി ഗോള്‍ നേടിയതോടെ സൂപ്പര്‍ താരം ഗരെത് ബേല്‍ പുതിയൊരു റെക്കോഡ് സ്വന്തം പേരില്‍ കുറിച്ചു. സ്പാനിഷ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന ബ്രിട്ടീഷ് താരമെന്ന റെക്കോഡിനാണ് അദ്ദേഹം അവകാശിയായത്. 42 ഗോളുകളെന്ന മുന്‍ ഇതിഹാസം ഗാരി ലിനേക്കറുടെ റെക്കോഡ് ബേല്‍ മറികടക്കുകയായിരുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സെമ, ജെസ്സി റോഡ്രിഗസ് എന്നിവരാണ് സെവിയ്യക്കെതിരേ റയലിന്റെ മറ്റു സ്‌കോറര്‍മാര്‍.
Next Story

RELATED STORIES

Share it