ഇംഗ്ലീഷിനെ ഒഴിവാക്കിയേക്കും

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയനിലെ ഔദ്യോഗിക ഭാഷകളുടെ പട്ടികയില്‍നിന്ന് ഇംഗ്ലീഷിനെ ഒഴിവാക്കിയേക്കും. ബ്രിട്ടന്‍ പുറത്തേക്കു പോയാല്‍ യൂനിയനില്‍ ഇംഗ്ലീഷ് പ്രാഥമിക ഭാഷയായ അംഗരാജ്യങ്ങളൊന്നുമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷിനെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നത്. ഓരോ അംഗരാജ്യവും ശുപാര്‍ശ ചെയ്ത ഒരു ഭാഷ വീതമാണ് ഇയുവിന്റെ ഔദ്യോഗിക ഭാഷകളിലുള്‍പ്പെടുത്തുക. ബ്രിട്ടന്‍ മാത്രമാണ് ഇംഗ്ലീഷ് ഭാഷ ശുപാര്‍ശ ചെയ്തിരുന്നത്. ആകെ 27 ഭാഷകളെയാണ് ഇയു ഇത്തരത്തില്‍ അംഗീകരിച്ചിട്ടുള്ളത്.
ബ്രെക്‌സിറ്റിനെത്തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനിലും ഇംഗ്ലീഷിന്റെ മേല്‍ക്കൈ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇംഗ്ലീഷ് ലോക ഭാഷയാണെന്നും ഇയു അംഗരാജ്യങ്ങളില്‍ ഈ ഭാഷ സംസാരിക്കുന്നവര്‍ ധാരാളമുണ്ടെന്നുമുള്ള നിലപാടാണ് ജര്‍മനി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it