ഇംഗ്ലണ്ട് ഇയുവില്‍ നിലനില്‍ക്കണമെന്ന് സ്റ്റീഫന്‍ ഹോക്കിങ്‌സ്

ലണ്ടന്‍: ഇംഗ്ലണ്ട് യൂറോപ്യന്‍ യൂനിയനില്‍ നിലനില്‍ക്കണമെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്. യൂനിയനില്‍നിന്നു പുറത്തുപോവുന്നത് ഇംഗ്ലണ്ടിന്റെ ശാസ്ത്ര മേഖലയ്ക്കും യൂനിവേഴ്‌സിറ്റികള്‍ക്കും കനത്ത നഷ്ടമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് 150ഓളം ശാസ്ത്രജ്ഞര്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. നൊേബല്‍ പുരസ്‌കാര ജേതാക്കളായ മൂന്നു ശാസ്ത്രജ്ഞരും ഇക്കൂട്ടത്തിലുണ്ട്.
ഇയു ശാസ്ത്രമേഖലയ്ക്കായി വര്‍ധിപ്പിച്ച ഫണ്ടിന്റെ ആനുകൂല്യം നഷ്ടപ്പെടും. ഇയു ഗ്രാന്റോടുകൂടി വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു ബ്രിട്ടന്‍ റിക്രൂട്ട് ചെയ്ത ശാസ്ത്രജ്ഞരുടെ സേവനം ലഭിക്കില്ല എന്നിവയാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രതിസന്ധികള്‍. ജൂണിലാണ് ബ്രിട്ടന്‍ പാര്‍ലമെന്റില്‍ വിഷയം വോട്ടിനിടുന്നത്.
Next Story

RELATED STORIES

Share it