Cricket

ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസിലന്‍ഡ്

ഇംഗ്ലണ്ടിനെ വീഴ്ത്തി ന്യൂസിലന്‍ഡ്
X


വെല്ലിങ്ടണ്‍: ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് 12 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റിന് 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 46 പന്തില്‍ നാല് വീതം ഫോറുകളും സിക്‌സുകളും പറത്തിയ കിവീസ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസനാണ് കളിയിലെ താരം.   ടോസ് നേടി ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ച ഇംഗ്ലണ്ടിന്റെ തീരുമാനം തെറ്റായിരുന്നെന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു ന്യൂസിലന്‍ഡ് ബാറ്റ് വീശിയത്. ആദ്യ വിക്കറ്റില്‍ പതിയെ കളിച്ച മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മുന്റോയും ചേര്‍ന്ന് ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കിയെങ്കിലും കൂട്ടുകെട്ട് 39ല്‍ അവസാനിച്ചു. 11 റണ്‍സെടുത്ത മുന്റോയെ മാര്‍ക് വുഡ് പറഞ്ഞയച്ചു. സ്‌കോര്‍ 121ല്‍ എത്തിയപ്പോഴേക്കും കിവീസിന് 40 പന്തില്‍ 65 റണ്‍സെടുത്ത ഗുപ്റ്റിലിനെ നഷ്ടമായി.  ശേഷം ക്രീസിലിറങ്ങിയ ഡിഗ്രാന്‍ഡ്‌ഹോമിനെ അടുത്തപന്തില്‍ ജോര്‍ഡന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോം പൂജ്യനായി മടങ്ങി. തുടര്‍ന്ന് മാര്‍ക് ചാപ്മാനെ(20) കൂട്ടുപിടിച്ച വില്യംസണ്‍ ന്യൂസിലന്‍ഡ് സ്‌കോറിങ് ഉയര്‍ത്തി. പിന്നീട് വില്യംസനും(72)  മടങ്ങിയതോടെ പിന്നീട് വന്ന അരങ്ങേറ്റക്കാരന്‍ സീഫര്‍ട്ടും(14) ചാപ്മാനും ചേര്‍ന്ന്  ന്യൂസിലന്‍ഡ് സ്‌കോര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196ല്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക് വുഡും ആദില്‍ റാഷിദും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടിയിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ജേസന്‍ റോയെ(11) നഷ്ടമായി. പിന്നീട് ഡേവിഡ് മലാനും (59) അലെക്‌സ് ഹെയില്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചെങ്കിലും 8.3 ഓവറില്‍ സ്‌കോര്‍ 79ല്‍ നില്‍ക്കേ ഹെയില്‍സിനെ( 24 പന്തില്‍ 47) ഗ്രാന്‍ഡ്‌ഹോമിന്റെ കൈകളിലെത്തിച്ച് ഇഷ് സോധി ഇംഗ്ലണ്ടിന്റെ മോഹം കെടുത്തി. പിന്നീട് വന്നവരെല്ലാം നിലയുറപ്പിക്കും മുമ്പേ കൂടാരം കയറിയതോടെ ഇംഗ്ലണ്ട് തേല്‍വി സമ്മതിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it